കുവൈത്ത് എംബസിയിൽ നടന്ന റിപ്പബ്ലിക് ദിന ആഘോഷത്തിൽനിന്ന്
കുവൈത്ത് സിറ്റി: ഇന്ത്യയുടെ 72-ാമത് റിപ്പബ്ലിക് ദിനം കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ ആഘോഷിച്ചു. കോവിഡ് സാഹചര്യത്തില്‍ ക്ഷണിക്കപ്പെട്ട അതിഥികളും എംബസി ഉദ്യോഗസ്ഥരും അടക്കം പരിമിതമായ രീതിയിലായിരുന്നു ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്.
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി പരിപാടിയുടെ തത്സമയ സംപ്രേഷണവും ഉണ്ടായിരുന്നു. ആയിരക്കണക്കിനു ഇന്ത്യന്‍ സമൂഹമാണു ഇതുവഴി പരിപാടി കണ്ടത്.
രാവിലെ ഒമ്പതുമണിക്ക് ഇന്ത്യന്‍ സ്ഥനപതി സിബി ജോര്‍ജ്ജ് എംബസി അങ്കണത്തിലുള്ള ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി കൊണ്ടാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.
തുടര്‍ന്ന് സ്ഥനപതി രാഷ്ട്രപതിയുടെ റിപ്പബ്ലിക് സന്ദേശം വായിച്ചു. ആഘോഷ പരിപാടികളുടെ ഭാഗമായി വിവിധ സംഗീത പരിപാടികളും സംഘടിപ്പിച്ചു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..