ഇടത്താവളങ്ങളില്‍ കുടുങ്ങിയവര്‍ക്ക് കുവൈത്തില്‍ എത്തിച്ചേരാന്‍ പ്രത്യേക വിമാന സര്‍വീസ്


പി.സി. ഹരീഷ്

പ്രതീകാത്മകചിത്രം| Photo: Mathrubhumi

കുവൈത്ത് സിറ്റി: ഇടത്താവളങ്ങളില്‍ കുടുങ്ങിയവര്‍ക്ക് കുവൈത്തില്‍ എത്തിച്ചേരാന്‍ പ്രത്യേക വിമാന സര്‍വീസ്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പൊടുന്നനെ കുവൈത്ത് വിമാനത്താവളം അടച്ചിട്ടത്തോടെ ഇടത്താവളങ്ങളില്‍ കുടുങ്ങിയ കുവൈത്ത് സ്വദേശികള്‍ക്കും ആരോഗ്യ മന്ത്രാലയ പ്രവര്‍ത്തകര്‍ക്കും സ്വദേശികളുടെ ഗാര്‍ഹിക തൊഴിലാളികള്‍ക്കും മാത്രമായാണ് പ്രത്യേകം വിമാന സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ദുബായില്‍നിന്നാണ് കുവൈത്തിലേക്ക് പ്രത്യേക വിമാനസര്‍വീസ് ഏര്‍പ്പെടുത്തിയത്. കുവൈത്ത് സ്വദേശികള്‍ക്കും അവരുടെ ഗാര്‍ഹികതൊഴിലാളികള്‍ ക്കും ആരോഗ്യ മന്ത്രാലയ ജീവനക്കാര്‍ക്കും ബന്ധുക്കള്‍ക്കും മാത്രമാണ് പ്രത്യേക വിമാനം.

യു.എ.ഇ, തുര്‍ക്കി തുടങ്ങിയ ഇടത്താവളങ്ങളില്‍ ക്വാറന്റീനില്‍ കഴിയുന്ന മറ്റു രാജ്യക്കാരുടെ യാത്ര സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്.
തിങ്കളാഴ്ച രാത്രി 11 മുതല്‍ ജനുവരി ഒന്ന് വെള്ളിയാഴ്ച വരെയാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടുള്ളത്. പൊടുന്നനെ വിമാന താവളം അടച്ചിട്ടത്തോടെ മലയാളികളടക്കം നിരവധി യാത്രക്കാരാണ് ഇടത്താവളങ്ങളില്‍ കുടുങ്ങിയിട്ടുള്ളത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


Representative Image

1 min

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

May 27, 2022

Most Commented