എണ്ണ ഉത്പാദന നിയന്ത്രണത്തിന് കുവൈത്തിന്റെ പിന്തുണ


പി സി. ഹരീഷ്

കുവൈത്ത് സിറ്റി: ഒപെക് -എണ്ണ ഉത്പാദന നിയന്ത്രണത്തിന് കുവൈത്തിന്റെ പിന്തുണ. എണ്ണ ഉത്പാദന നിയന്ത്രണവുമായി ബന്ധപ്പെട്ട് ഒപെക്, നോണ്‍ ഒപെക് കൂട്ടായ്മ എടുക്കുന്ന ഏത് തീരുമാനത്തെയും പിന്തുണക്കുമെന്ന് കുവൈത്ത് എണ്ണ വകുപ്പ് മന്ത്രി ഖാലിദ് അല്‍ ഫാദില്‍ കുവൈത്ത് ന്യൂസ് ഏജന്‍സിയോട് വ്യക്തമാക്കി.

എണ്ണ ഉത്പാദനം ജനുവരി മുതല്‍ കൂടുതല്‍ ഉയര്‍ത്തുന്നതിന് താല്‍പര്യം പ്രകടിപ്പിച്ച് ചില രാജ്യങ്ങള്‍ മുന്നോട്ടു വന്ന സാഹചര്യത്തിലാണ് ഒപെക്, നോണ്‍ ഒപെക് അംഗ രാജ്യങ്ങളുടെ കൂട്ടായ തീരുമാനം.

അതേസമയം സൗദിയും റഷ്യയും ഉള്‍പ്പെടെ ഭൂരിഭാഗം രാജ്യങ്ങളും ഉല്‍പാദന നിയന്ത്രണം തുടരണമെന്ന നിലപാടിലാണ്. പ്രത്യേകിച്ചും കോവിഡ് പ്രതിസന്ധിയില്‍ കൂപ്പുകുത്തിയ എണ്ണവില പിടിച്ചു നിര്‍ത്തുന്നതിനും എണ്ണവില ഇനിയും ഇടിയുന്നതിന് ഇടയാക്കാതെ എണ്ണ ഉത്പാദനം നിയന്ത്രിക്കണമെന്നാണ് കുവൈത്തിന്റെ താല്പര്യം.

എണ്ണ വിലയിടിവ് തടയാന്‍ ഒപെക് കൂട്ടായ്മ എടുക്കുന്ന എന്ത് തീരുമാനവും കുവൈത്ത് സ്വാഗതം ചെയ്യുന്നതായും എണ്ണമന്ത്രി ഖാലിദ് അല്‍ ഫാദില്‍ പറഞ്ഞു. എണ്ണവില കുറയാതെ പിടിച്ചുനിര്‍ത്താന്‍ ഉല്‍പാദന നിയന്ത്രണം ആവശ്യമാണെന്ന നിലപാടാണ് കുവൈത്ത് ഉള്‍പ്പെടെയുള്ള ഭൂരിഭാഗം രാജ്യങ്ങള്‍ക്കും. എന്നാല്‍ ഇറാന്‍, വെനിസ്വേല, ലിബിയ എന്നീ രാജ്യങ്ങള്‍ ഉല്‍പാദനം കുറക്കാന്‍ താല്‍പര്യപ്പെടുന്നില്ല.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022

More from this section




Most Commented