കുവൈത്തില്‍ മനുഷ്യക്കടത്തിനും വിസ കച്ചവടത്തിനുമെതിരെ ശക്തമായ നടപടികള്‍


പി.സി. ഹരീഷ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ മനുഷ്യക്കടത്തിനും വിസ കച്ചവടത്തിനുമെതിരെ ശക്തമായ നടപടികള്‍ക്ക് സര്‍ക്കാര്‍ നീക്കങ്ങളാരംഭിച്ചു. ഇതനുസരിച്ചു 265 കമ്പനികളുടെ ഫയലുകള്‍ മരവിപ്പിക്കുകയും നിയമ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈ മാറുകയും ചെയ്തു.

കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 4,497 സര്‍ക്കാര്‍ കരാറുകളില്‍ ഉള്‍പ്പെട്ട 4,19,421 വിദേശികള്‍ സര്‍ക്കാരിന്റെ പ്രോജക്ട് വിസയില്‍ തുടരുന്നുണ്ട്. സര്‍ക്കാരിന്റെ കരാര്‍ ജോലിക്കായി സര്‍ക്കാര്‍ പ്രോജക്ട് വിസയില്‍ എത്തിയവരാണ് രാജ്യത്ത് വിസ കാലാവധി കഴിഞ്ഞ് അനധികൃതമായി തുടരുന്നതെന്നും ചോദ്യത്തിന് മറുപടിയായി സാമ്പത്തിക സാമൂഹ്യകാര്യ മന്ത്രി മറിയം അല്‍ അഖീല്‍ പറഞ്ഞു.

സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ വിസ കാലാവധി കഴിഞ്ഞ വിദേശ തൊഴിലാളികളുടെ താമസരേഖ പുതുക്കുന്നതില്‍ വീഴ്ച വരുത്തിയതായും സര്‍ക്കാരിന്റെ പ്രോജക്ട് വിസയില്‍ എത്തിയ 28,748 തൊഴിലാളികള്‍ വിസ കാലാവധി കഴിഞ്ഞ് രാജ്യത്തു തുടരുന്നതായും മന്ത്രി വെളിപ്പെടുത്തി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section




Most Commented