രാജിവച്ച കുവൈത്ത് സാമൂഹികക്ഷേമ വകുപ്പ് മന്ത്രി ഡോ. ഗദീർ അസ്സീരി.
കുവൈത്ത് സിറ്റി: കുവൈത്ത് സാമൂഹികക്ഷേമ വകുപ്പ് മന്ത്രി ഡോ.ഗദീര്‍ അസ്സീരി രാജിവച്ചു. പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹാമിദ് അല്‍ സബാഹ്, മന്ത്രിയുടെ രാജിക്കത്ത് സ്വീകരിച്ചതായി സര്‍ക്കാര്‍ വക്താവ് താരീഖ് അല്‍ മസ്രമാണ് സ്ഥിതീകരിച്ചു. സാമൂഹികക്ഷേമ വകുപ്പിന്റെ താത്കാലിക ചുമതല മുനിസിപ്പല്‍ വകുപ്പ് മന്ത്രി വലീദ് അല്‍ ജാസിമിന് നല്‍കിയതായും വക്താവ് അറിയിച്ചു.
ഭരണഘടന അനുസരിച്ചുള്ള സത്യപ്രതിജ്ഞയോടു നീതി പുലര്‍ത്താതെയും പാര്‍ലമെന്റുമായും മറ്റു വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായും സഹകരിക്കാതെയും കൃത്യനിര്‍വഹണത്തില്‍ ഡോ.ഗദീര്‍ അസ്സീരി വീഴ്ച വരുത്തിയെന്ന് ആരോപിച്ച് പാര്‍ലമെന്റംഗം ആദില്‍ അല്‍ ദാംഹി മന്ത്രിക്കെതിരെ കുറ്റവിചാരണക്ക് നോട്ടീസ് നല്‍കിയിരുന്നു. കുറ്റവിചാരണ പ്രമേയം ചര്‍ച്ച ചെയ്തതിനെ തുടര്‍ന്ന് മന്ത്രിക്കെതിരെ പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസ് പരിഗണിക്കാനിരിക്കവെയാണ് മന്ത്രി ഡോ. ഗദീര്‍ അസ്സീരിയുടെ രാജി.
നിരവധി എം.പി.മാര്‍ അവിശ്വാസ പ്രമേയത്തില്‍ ഒപ്പ് വച്ചിരുന്നു. രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവില്‍ പുതിയ പ്രധാന മന്ത്രിയായി ചുമതലയേറ്റ ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹാമിദ് അല്‍ സബാഹിന്റെ മന്ത്രിസഭയിലെ ആദ്യ രാജിയാണ് ഡോ. ഗദീര്‍ അസ്സീറിന്റേത്. ഡിസംബര്‍ 17ന് നിലവില്‍ വന്ന മന്ത്രിസഭയില്‍ തുടക്കം മുതല്‍ ചില എം.പി.മാര്‍ക്ക് ഡോ. ഗദീര്‍ അസ്സീരിയോട് താല്പര്യമില്ലായിരുന്നുവെന്ന് ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..