ക്വിസ് ചാമ്പ്യന്‍ഷിപ്പ്: ഡല്‍ഹി പബ്‌ളിക് സ്‌കൂള്‍ ജേതാക്കളായി


ഡല്‍ഹി പബ്‌ളിക് സ്‌കൂളിനെ പ്രതിനിധീകരിച്ച കുര്യന്‍ തോമസ്, ഷാരോണ്‍ തോമസ് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇന്ത്യന്‍ ലേണേഴ്‌സ് ഓണ്‍ അക്കാദമിയെ പ്രതിനിധീകരിച്ച അര്‍ജുന്‍ ബിജു രണ്ടാം സ്ഥാനവും ഇന്ത്യന്‍ എജ്യുക്കേഷണല്‍ സ്‌കൂളി(ഭാരതീയ വിദ്യാഭവന്‍)നെ പ്രതിനിധീകരിച്ച ധനുഷ്, നോയല്‍ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

പ്രഥമ നാഷണൽ ക്വിസ്സ് ചാംപ്യൻഷിപ്പിൽ കുവൈത്ത് നാഷണൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയ കുര്യൻ തോമസ്- ഷാരോൺ തോമസ് ടീം പ്രശാന്ത് നായരിൽ നിന്നും സമ്മാനങ്ങൾ ഏറ്റുവാങ്ങുന്നു.

കുവൈത്ത് സിറ്റി: ഇന്റര്‍നാഷണല്‍ ക്വിസ്സിങ്ങ് അസോസിയേഷന്‍ (ഐ.ക്യു.എ) കോഴിക്കോട് ജില്ലാ അസോസിയേഷന്‍ കുവൈത്തിന്റെ സഹകരണത്തോടെ കുവൈത്തില്‍ സംഘടിപ്പിച്ച പ്രഥമ നാഷണല്‍ ക്വിസ് ചാംപ്യന്‍ഷിപ്പില്‍ ഡല്‍ഹി പബ്‌ളിക് സ്‌കൂള്‍ (ഡി.പി.എസ്.) ജേതാക്കളായി.

ഡല്‍ഹി പബ്‌ളിക് സ്‌കൂളിനെ പ്രതിനിധീകരിച്ച കുര്യന്‍ തോമസ്, ഷാരോണ്‍ തോമസ് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇന്ത്യന്‍ ലേണേഴ്‌സ് ഓണ്‍ അക്കാദമിയെ പ്രതിനിധീകരിച്ച അര്‍ജുന്‍ ബിജു രണ്ടാം സ്ഥാനവും ഇന്ത്യന്‍ എജ്യുക്കേഷണല്‍ സ്‌കൂളി(ഭാരതീയ വിദ്യാഭവന്‍)നെ പ്രതിനിധീകരിച്ച ധനുഷ്, നോയല്‍ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഇന്ത്യന്‍ ലേണേഴ്‌സ് ഓണ്‍ അക്കാദമിയെ പ്രതിനിധീകരിച്ച എബിന്‍ ബാബു, ആദിത്യ ബിജു ടീം പ്രഥമ ജൂനിയര്‍ നാഷണല്‍ ചാമ്പ്യന്‍പട്ടവും കരസ്ഥമാക്കി. കുവൈത്തിലെ വിവിധ സ്‌കൂളുകളെ പ്രതിനിധീകരിച്ച് 80 ഓളം ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു.

കുവൈത്തിലെ മലയാളി സംഘടനകള്‍ക്ക് വേണ്ടി സംഘടിപ്പിച്ച പ്രഥമ കേരള ക്വിസ്സ് മത്സരത്തില്‍ ഫോക്ക് (കണ്ണൂര്‍)നെ പ്രതിനിധീകരിച്ച ശ്രീജ രമേഷ്, മഞ്ജു സന്തോഷ് ടീം ഒന്നാം സ്ഥാനവും, ട്രാസ്‌ക് (തൃശൂര്‍)നെ പ്രതിനിധീകരിച്ച ബിവിന്‍ തോമസ്, ഹരി കുളങ്ങര ടീം രണ്ടാം സ്ഥാനവും, കെ.ഡി.എ (കോഴിക്കോട്)നെ പ്രതിനിധീകരിച്ച ശ്രീധത്ത്, രശ്മിത ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കേരള ക്വിസ്സില്‍ വിവിധ അസോസിയേഷനുകളെ പ്രതിനിധീകരിച്ച് 21 ടീമുകള്‍ പങ്കെടുത്തു.

ജനുവരി 24 വെള്ളിയാഴ്ച ഖൈത്താന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂളില്‍ വെച്ച് നടന്ന ക്വിസ്സിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ പ്രശാന്ത് നായര്‍ ഐ.എ.എസ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും തുടര്‍ന്ന് 'പരാജയത്തെ എങ്ങനെ അഭിമുഖീകരിക്കാം' എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ക്ലാസ്സ് എടുക്കുകയും ചെയ്തു.

ഇന്റര്‍നാഷണല്‍ ക്വിസ്സിങ്ങ് അസോസിയേഷന്‍ ജി.സി.സി ഡയറക്ടര്‍ സ്‌നേഹജ് ശ്രീനിവാസന്‍ ക്വിസ്സ് മത്സരങ്ങള്‍ നിയന്ത്രിച്ചു. ഉദ്ഘാടന ചടങ്ങിന് അസോസിയേഷന്‍ പ്രസിഡന്റ് ശ്രീനിഷ്.സി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുള്‍ നജീബ്.ടി.കെ സംഘടനാകാര്യങ്ങള്‍ വിശദീകരിച്ചു. ജനറല്‍ കണ്‍വീനര്‍ ഷൈജിത്ത്.കെ സ്വാഗതവും ട്രഷറര്‍ വിനീഷ്.പി.വി നന്ദിയും പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section




Most Commented