
പ്രതീകാത്മക ചിത്രം |ഫോട്ടോ:PTI
കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികള്‍ക്കുള്ള പ്രവേശന വിലക്ക് വീണ്ടും നീട്ടി. ഇന്ന് മുതല്‍ വിദേശികള്‍ക്ക് പ്രവേശനം നല്‍കാനുള്ള തീരുമാനം വ്യോമയാന വകുപ്പ് റദ്ദാക്കി.
ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണമാണ് വ്യോമയാന മന്ത്രാലയത്തിന്റെ നടപടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കുവൈത്തില്‍ വിദേശികള്‍ക്ക് പ്രവേശനം നല്‍കില്ല.
കോവിഡ് സാഹചര്യം വിലയിരുത്തിയാണ് തീരുമാനം. അതേസമയം സ്വദേശികള്‍, അവരുടെ അടുത്ത ബന്ധുക്കള്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, കുടുംബാംഗങ്ങള്‍, ഗാര്‍ഹിക തൊഴിലാളികള്‍, പൊതു-സ്വകാര്യ മെഡിക്കല്‍ രംഗത്ത് ജോലിചെയ്യുന്നവര്‍, അവരുടെ കുടുംബം എന്നിവര്‍ക്ക് പ്രവേശനം നല്‍കും.
ഏഴ് ദിവസം ഹോട്ടലിലും ഏഴ് ദിവസം വീട്ടിലുമാണ് ക്വാറന്റീനില്‍ കഴിയേണ്ടത്. നേരത്തെ ഫെബ്രുവരി ഏഴുമുതല്‍ രണ്ടാഴ്ചത്തേക്കാണ് കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.
കൃത്യമായ മാനദണ്ഡങ്ങളോടെ ഫെബ്രുവരി 21 മുതല്‍ എല്ലാ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്കും നേരിട്ട് പ്രവേശിക്കാന്‍ വ്യോമയാന അധികൃതര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. ഈ തീരുമാനമാണ് റദ്ദാക്കിയത്.
Content Highlights: Kuwait bans entry for non-Kuwaiti citizens until further notice: Civil Aviation Authority
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..