പ്രതീകാത്മക ചിത്രം | ഫോട്ടോ: PTI
കുവൈത്ത്സിറ്റി: കുവൈറ്റിലേക്ക് വിദേശികളുടെ പ്രവേശന വിലക്ക് വീണ്ടും നീട്ടിയത്തോടെ പ്രതിസന്ധിയിലായത് മലയാളികളടക്കം നൂറു കണക്കിന് വിദേശികള്‍. തുര്‍ക്കിയും യു.എ.ഇയും ഇടത്താവളമാക്കി കുവൈത്തിലേക്ക് വരാന്‍ പുറപ്പെട്ട മലയാളികളടക്കം വിദേശികള്‍ ഭക്ഷണത്തിനും താമസത്തിനുമായി വലിയ പ്രതിസന്ധിയിലായിരിക്കയാണ്.
ഫെബ്രുവരി 21 മുതല്‍ നേരിട്ടു പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്ന രാജ്യക്കാര്‍ക്ക് കുവൈത്തിലേക്ക് നിബന്ധനകളോടെ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള തീരുമാനം പുറത്തു വന്നതോടെ സന്തോഷിച്ചിരുന്ന വിദേശികള്‍ക്കു വന്‍ തിരിച്ചടിയായി പുതിയ തീരുമാനം. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പ്രവേശന വിലക്ക് നീട്ടാന്‍ തീരുമാനിച്ചതെന്ന് വ്യോമയാന വകുപ്പ് അറിയിച്ചു.
എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്കും നിബന്ധനകളോടെ ഞായറാഴ്ച മുതല്‍ രാജ്യത്തേക്ക് നേരിട്ടു പ്രവേശനാനുമതി നല്‍കിയതിനു തൊട്ടു പിന്നാലെയാണ് അപ്രതീക്ഷിതമായ തീരുമാനം ഉണ്ടായത്. പ്രവേശന വിലക്ക് അവസാനിച്ച ഫെബ്രുവരി 21 മുതല്‍ കുവൈറ്റിലേക്ക് വരാമെന്ന പ്രഖ്യാപനത്തില്‍ സന്തോഷിച്ചിരുന്ന പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയാണ് തീരുമാനം.
എന്നാല്‍ സ്വദേശികള്‍ക്ക് ഒരാഴ്ചത്തെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനും തുടര്‍ന്ന് ഒരാഴ്ചത്തെ ഹോം ക്വാറന്റീനും അനുഷ്ടിക്കണമെന്ന വ്യവസ്ഥയോടെ പ്രവേശനം അനുവദിക്കുന്നതാണ്.
Content Highlights: Kuwait Bans Entry For Non-Citizens Until Further Notice As Part Of Covid Restrictions
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..