നവാസ് കണ്ണൂരിൽ വിമാനമിറങ്ങിയപ്പോൾ
കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ആദ്യമായി വിദേശ വിമാനം പറന്നിറങ്ങിയപ്പോള്‍ ആ ചരിത്രത്തിന്റെ ഭാഗമാവാന്‍ സാധിച്ച ഒരു കണ്ണൂര്ക്കാരന് കൂടിയുണ്ട്. പാട്യം സ്വദേശി നവാസ് പികെ. ജന്മനാട്ടിലേക്ക് ആദ്യമായെത്തിയ കുവൈത്ത് എയര്‍വേസിന്റെ വെയ്റ്റ് ആന്റ് ബാലന്‍സ് കണ്ട്രോള് ചെയ്താണ് നവാസും ചരിത്രദൗത്യത്തിന്റെ ഭാഗമായി പറന്നിറങ്ങിയത്.
കുവൈറ്റ് എയര്‍വേയ്സിന്റെ വൈഡ് ബോഡി വിഭാഗത്തില്‍പ്പെട്ട വിമാനമാണ് ചൊവ്വാഴ്ചയെത്തിയത്. കണ്ണൂരിലിറങ്ങുന്ന ആദ്യ വലിയ വിമാനമാണിത്. ഈ ദൗത്യത്തില്‍ പങ്കുചേര്‍ന്ന് ജന്മനാട്ടിലേക്ക് വന്നിറങ്ങാന്‍ സാധിച്ചതില്‍ അഭിമാനവും സന്തോഷവും ഉണ്ടെന്ന് നവാസ് പറഞ്ഞു. കുവൈത്ത് എയര്‍വേയ്സിന്റെ ലോഡ് കണ്ട്രോള് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുകയാണ് പാട്യം പത്തായക്കുന്ന് സ്വദേശിയായ നവാസ്.
ഒന്നര വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കണ്ണൂരില്‍ ആദ്യമായി വിദേശ വിമാനമിറങ്ങിയത്. അതും വൈഡ് ബോഡി വിഭാഗത്തില്‍പ്പെട്ട എയര്‍ ബസ് എ 330-200. കുവൈറ്റ് എയര്‍വേയ്സിന്റെ ചാര്‍ട്ടേഡ് വിമാനം കുവൈറ്റില്‍ നിന്ന് ഹൈദരാബാദ് വഴിയാണ് കണ്ണൂരിലെത്തിയത്.
Content Highlights: Kuwait Airways wide body aircraft landed in Kannur International Airport for the First time
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..