കുവൈത്ത് അന്താരാഷ്ട്ര വിമാന താവളം
കുവൈത്ത് സിറ്റി :കുവൈത്തില്‍ ജനുവരി രണ്ടിന് വിമാനത്താവളം തുറന്നതിനു ശേഷം ആകെ 556 വിമാന സര്‍വീസുകള്‍ നടത്തിയതായി ഡിജിസിഎ അധികൃതര്‍ അറിയിച്ചു.
കോവിഡ് സുരക്ഷാ നടപടിയുടെ ഭാഗമായിട്ടാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടത്. തുടര്‍ന്ന് ജനുവരി രണ്ടിനാണ് തുറന്നുപ്രവര്ത്തിക്കാനാരംഭിച്ചത്.
ജനുവരി രണ്ട് മുതല്‍ ഒന്‍പത് വരെയുള്ള വിമാന സര്‍വീസുകളില്‍ 254 വിമാനങ്ങള്‍ കുവൈത്തില്‍ നിന്ന് പുറത്തേക്കും 272 വിമാനങ്ങള്‍ വിദേശത്തുനിന്ന് കുവൈറ്റിലേക്കുമാണ് സര്‍വീസ് നടത്തിയത്. ദുബായ്, ദോഹ, ഇസ്താംബുള്‍,. ലണ്ടന്‍, റിയാദ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നാണ് കുവൈത്തിലേക്ക് പ്രധാനമായും സര്‍വീസുകള്‍ നടത്തിയത്.
അതേസമയം ബ്രിട്ടനിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും കോവിഡിന്റെ അതിതീവ്ര വൈറസ് വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കര്‍ശന സുരക്ഷ പ്രോട്ടോക്കോളുകള്‍ പാലിച്ചാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..