
കുവൈത്ത് വിമാനത്താവളത്തിലെത്തിയ യാത്രക്കാർ
കുവൈത്ത് സിറ്റി : കുവൈത്തില്‍ നിന്നും ബുധനാഴ്ച്ച 23 വിമാനങ്ങളിലായി വിവിധ രാജ്യങ്ങളിലേക്ക് മടങ്ങിയത് 4, 265 വിദേശികള്‍. പ്രധാനമായും ഈജിപ്ത്, ഇന്ത്യ എന്നീ രാജ്യങ്ങളിലേക്കാണ് പ്രധാനമായും വിമാനസര്‍വീസുകള്‍ നടത്തിയത്.
ചാര്‍ട്ടര്‍ വിമാനങ്ങളാണ് ഇന്ന് കേരളത്തിലേക്ക് സര്‍വീസ് നടത്തിയത്. നീറ്റ് ഉള്‍പ്പെടെയുള്ള പ്രവേശന പരീക്ഷകളില്‍ പങ്കെടുക്കാനുള്ള 220 വിദ്യാര്‍ഥികളടക്കം 320 പേരാണ് കുവൈത്ത് എയര്‍വെയ്സ് വിമാനത്തില്‍ ഇന്ന് കൊച്ചിയിലേക്ക് പുറപ്പെട്ടത്. രക്ഷിതാക്കളുടെ കൂട്ടായ്മയാണ് തുടര്‍ വിദ്യാഭ്യാസത്തിനും ഉപരി പഠന പ്രവേശന പരീക്ഷകളിലും പങ്കെടുക്കേണ്ട വിദ്യാര്‍ത്ഥികള്‍ക്കായി ചാര്‍ട്ടര്‍ വിമാനം ഒരുക്കിയത്. കൂടാതെ നിരവധി സ്ഥാപനങ്ങളും അവരുടെ ജീവനക്കാരെ ചാര്‍ട്ടര്‍ വിമാനങ്ങളില്‍ കേരളത്തില്‍ എത്തിച്ചു.
കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചിട്ടിരുന്ന കുവൈത്ത് അന്താരാഷ്ട്ര വിമാനതാവളം തുറന്നു പ്രവര്‍ത്തനം ആരംഭിച്ചതിനു ശേഷം ഇതുവര 663 വിമാനങ്ങള്‍ വിവിധ രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തിയിട്ടുണ്ട്. കുടിയേറ്റ നിയമം ലംഘിച്ചു പൊതുമാപ്പ് ആനുകൂല്യം നേടിയവര്‍ ഉള്‍പ്പെടെയുള്ള 1, 05, 000 വിദേശികളാണ് രാജ്യം വിട്ടു പോയതെന്ന് സിവില്‍ ഏവിയേഷന്‍ ഓപറേഷന് വിഭാഗം ഡയറക്ടര്‍ മന്‍സൂര്‍ അല്‍ ഹാഷിം വ്യക്തമാക്കി.
യാത്രയ്ക്കായി വിമാനത്താവളത്തില്‍ എത്തിച്ചേരുന്നവര്‍ നിര്‍ബന്ധമായും കൈ ഉറയും മുഖാവരണവും ധരിച്ചിരിക്കണം. കൂടാതെ യാത്രക്കാര്‍ സാമൂഹിക അകലം പാലിക്കണം. ആരോഗ്യ മന്ത്രാലയ നിര്‍ദേശങ്ങള്‍ അനുസരിച്ചു വിദേശികള്‍ക്ക് യാത്ര ചെയ്യുന്നതിനുള്ള എല്ലാ സൗകര്യങ്ങളും വിമാനത്താവളത്തില്‍ ഒരുക്കിയിട്ടണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..