കുവൈറ്റ് പരിസ്ഥിതി സംരക്ഷണ, ശുചീകരണ യജ്ഞത്തില്‍ പ്രവാസികളുടെ ശ്രദ്ധേയ പങ്കാളിത്തം


കുവൈറ്റ് പരിസ്ഥിതി സംരക്ഷണ, ശുചീകരണ യജ്ഞത്തിൽ പ്രവാസികളുടെ ശ്രദ്ധേയ പങ്കാളിത്തം

കുവൈറ്റ് സിറ്റി : കുവൈറ്റ് മലയാളികള്‍ ഗ്രൂപ്പും, ഇക്കോ വാരിയേഴ്‌സ് കുവൈറ്റും സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതി സംരക്ഷണ ബോധവത്ക്കരണയാത്രയിലും കടല്‍ത്തീര ശുചീകരണ യജ്ഞത്തിലും പ്രവാസികളുടെ വ്യാപക പിന്തുണ. ഗാന്ധി ജയന്തിയോടനുബന്ധിച്ച് ദോഹയിലെ പഴയ കപ്പല്‍ ശാലയ്ക്ക് സമീപം ക്രമീകരിച്ച പരിസ്ഥിതി സംരക്ഷണ, ശുചീകരണ യജ്ഞം കുട്ടികളും, സ്ത്രീകളും അടക്കം ഇരുന്നൂറില്‍ പരം സഹൃദയരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

പ്രവാസ ലോകത്ത് ഒരു തവണയെങ്കിലും കുവൈറ്റ് രാജ്യത്തോടുള്ള കടപ്പാടിന്റെ പ്രതിഫലനം പ്രകടിപ്പിക്കാന്‍ സാധിച്ചതിന്റെ ആഹ്ലാദം പങ്കെടുത്തവര്‍ പങ്കുവെച്ചു. ട്രാഷ് ഹീറോസ് കുവൈറ്റിന്റെ സ്ഥാപകനും, പ്രമുഖ പരിസ്ഥിതി ആക്ടിവിസ്റ്റുമായ യൂസഫ് അല്‍ ഷാട്ടി, തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ഈ ഉദ്യമത്തെ പ്രശംസിച്ചു. പ്രവാസികളെ വിമര്‍ശിക്കുന്നവര്‍ കുവൈറ്റ് മലയാളികളുടെയും, എക്കോ വാറിയേഴ്‌സിന്റെയും പ്രവര്‍ത്തനങ്ങളെ സസൂക്ഷ്മം വീക്ഷിക്കണമെന്ന് മാതൃഭാഷയില്‍ ട്വീറ്റ് ചെയ്തത് സ്വദേശികള്‍ക്കിടയിലും ചര്‍ച്ചയായി.

മീന അബ്ദുള്ള മുതല്‍ ജഹറ വരെ മിക്ക ഇടങ്ങളില്‍ നിന്നും ക്രമീകരിച്ച എഴോളം മിനി ബസ്സുകളിലും, മറ്റനേകം സ്വകാര്യ വാഹനങ്ങളിലുമായി അനേകര്‍ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയോടെ ദോഹ കടല്‍ത്തീരത്തേക്ക് ഒഴുകിയെത്തി. രാവിലെ 7 മണി മുതല്‍ 9:30 വരെ നടത്തിയ ശ്രമകരമായ ദൗത്യത്തിനൊടുവില്‍ 250 ലധികം വലിയ ബാഗുകളില്‍ പ്ലാസ്റ്റിക് ഉള്‍പ്പടെ, പരിസ്ഥിതിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന പലതരം മാലിന്യങ്ങള്‍ ശേഖരിക്കുവാന്‍ സാധിച്ചു. ഫര്‍വാനിയ നൗഷാദ് റെസ്റ്റോറന്റ് പ്രഭാതഭക്ഷണം ക്രമീകരിച്ചു.

മാലിന്യശേഖരണത്തില്‍ സൂക്ഷിക്കേണ്ട കാര്യങ്ങളെപ്പറ്റി കുവൈറ്റ് എക്കോ വാറിയേഴ്‌സ് പ്രസിഡന്റ് ശ്രീ. പ്രിയദര്‍ശന്‍ ബോധവല്‍ക്കരണം നടത്തി. കടന്നു വന്നവര്‍ക്ക് കുവൈറ്റ് മലയാളികള്‍ ഗ്രൂപ്പ് രക്ഷാധികാരി ശ്രീ. ഷാഹുല്‍ ഹമീദ് സ്വാഗതം ആശംസിക്കുകയും, ഗ്രൂപ്പ് പ്രസിഡന്റ് ശ്രീ. ജോര്‍ജ് ചെറിയാന്‍ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. ക്രമീകരണങ്ങള്‍ക്ക് കുവൈറ്റ് മലയാളികള്‍ ഗ്രൂപ്പ് ജന. കണ്‍വീനര്‍ ഷമീര്‍ റഹീം, ജിജോ ജേക്കബ്, റോഷന്‍ തോമസ്, അരുണ്‍ ശിവന്‍കുട്ടി, ഷിനോയ് ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Content Highlights: kuwait


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


swami santheepanathagiri

1 min

ആശ്രമത്തിന് തീയിട്ട സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്; സഹോദരനെതിരായ മൊഴി മാറ്റി പ്രശാന്ത്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented