കുവൈത്ത് കുടിയേറ്റവിഭാഗത്തിൽ വിദേശികൾ
കുവൈത്ത് സിറ്റി : കുവൈത്തില്‍ 60 കഴിഞ്ഞ ബിരുദമില്ലാത്ത വിദേശികളുടെ താമസരേഖ കാലാവധി നീട്ടുന്നതു നിര്‍ത്തലാക്കിയതായി ആഭ്യന്തര മന്ത്രാലയം കുടിയേറ്റ വിഭാഗം വെളിപ്പെടുത്തി.
ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ അഡ്മിനിസ്ട്രേഷന് ഓഫ് റെസിഡന്‍സി അഫയേഴ്സ്, 60 വയസും അതില്‍ കൂടുതലുമുള്ള ബിരുദമില്ലാത്ത പ്രവാസികള്‍ക്ക് താമസരേഖ പുതുക്കി നല്‍കുന്നത് നിര്‍ത്തലാക്കിയതായി പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
കുടിയേറ്റ നിയമ ഭേദഗതി അനുസരിച്ചു 503.5 ദിനാര്‍ സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സസും, 250 ദിനാര്‍ വാര്‍ഷിക ഫീഹസും, ഈടാക്കി തൊഴില്‍ പെര്‍മിറ്റ് പുതുക്കി നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് താമസരേഖ കാലാവധി പുതുക്കി നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തലാക്കിയത്.
തൊഴില്‍ പെര്‍മിറ്റ് നീട്ടുന്നതിന് താല്‍ക്കാലികമായി 30 മുതല്‍ 90 ദിവസങ്ങള്‍ വരെ ഇളവ് അധികൃതര്‍ നല്‍കിയിരുന്നു. കൂടാതെ റെസിഡന്‍സി നിയമ ലംഘനങ്ങള്‍ക്ക് ഓരോ ദിവസവും രണ്ട് ദിനാര്‍ വീതം പിഴ ചുമത്തുന്നതില്‍ നിന്നും ഇവരെ ഒഴിവാക്കിയിരുന്നു.
എന്നാല്‍ ഈ വിഭാഗത്തിലുള്ള വിദേശികള്‍ക്കു നിയമപരമായി തൊഴില്‍ അനുമതി പുതുക്കി താമസരേഖ നേടുകയോ, അല്ലെങ്കില്‍ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് ഫാമിലി വിസയിലേക്ക് മാറുകയോ ചെയ്യാവുന്നതാണ്. ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, ഈ വിഭാഗത്തില്‍ 62,948 വിദേശികളാണ് സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നത്.
Content Highlights: kuwai
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..