കുവൈത്ത് ദേശീയ -വിമോചന ദിനങ്ങള്‍ : കര്‍ശന പരിശോധന 


കുവൈത്തിലെ പരിശോധന

കുവൈത്ത് സിറ്റി : കുവൈത്ത് ദേശീയ - വിമോചന ദിനങ്ങളായ ഫെബ്രുവരി 25, 26 കണക്കിലെടുത്തു രാജ്യ വ്യാപകമായി കര്‍ശന സുരക്ഷാ പരിശോധനക്ക് നിര്‍ദേശം.

ദേശീയ വിമോചന ദിനങ്ങളുടെ ഭാഗമായി കുവൈത്തില്‍ ഒരാഴ്ച്ചക്കാലം ഇത്തവണ കഴിഞ്ഞ രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം ആഘോഷ ലഹരിയിലാണ്.
അതേസമയം സുരക്ഷ കണക്കിലെടുത്തു രാജ്യവ്യാപകമായി 1,650 പ്രത്യേക പട്രോളിംഗ് യൂണിറ്റുകള്‍ സുരക്ഷാ പരിശോധനക്ക് നേതൃത്വം നല്‍കുമെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം സുരക്ഷാ വിഭാഗം അറിയിച്ചു.

ദേശീയ, വിമോചന ദിന അവധികള്‍ക്കായുള്ള മന്ത്രാലയത്തിന്റെ തയ്യാറെടുപ്പുകള്‍ സംബന്ധിച്ച പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ ആക്ടിംഗ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ അന്‍വര്‍ അല്‍-ബര്‍ജാസ് അടിയന്തിര യോഗം ചേര്‍ന്നാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

അതേസമയം ദേശീയ വിമോചന അവധി ദിവസങ്ങളില്‍ സുരക്ഷാ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്തു. രാജ്യത്തെ സുരക്ഷാ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി 1,650 പട്രോളിംഗ് ടീമുകള്‍ അവധി ദിവസങ്ങളില്‍ സജീവമായിരിക്കുമെന്നും,രാജ്യത്ത് ഉടനീളം നടപ്പിലാക്കുന്ന മുന്‍കരുതല്‍ സുരക്ഷാ നടപടികളുടെ പദ്ധതികളും മേജര്‍ ജനറല്‍ അല്‍ ബര്‍ജാസ് അവലോകനം ചെയ്തു.

സാധാരണയായി സംഭവിക്കാറുള്ള വെള്ളം ചീറ്റുക, വാഹനങ്ങളുടെ മുകളില്‍ കയറുക, വാഹനങ്ങളുടെ മുന്‍വശത്ത് ഇരിക്കുക, ഗതാഗത തടസ്സം സൃഷ്ടിക്കുക, നിരോധിത സ്ഥലങ്ങളില്‍ നില്‍ക്കുക, വികലാംഗരുടെ സ്ഥലങ്ങളില്‍ വണ്ടി പാര്‍ക്ക് ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങളെ ശക്തമായി നേരിടുമെന്ന് സുരക്ഷാ അധികൃതര്‍ അറിയിച്ചു.

രാജ്യത്തെ എല്ലാ പ്രധാന നിരത്തുകളിലും കര്‍ശനമായി നിരീക്ഷിക്കും. അശ്രദ്ധമായും, അമിത വേഗതയിലും വാഹനം ഓടിക്കുന്നത് നിയന്ത്രിക്കും.

അതേസമയം കുട്ടികളെ പൊതുവഴിയില്‍ ഇറക്കാന്‍ അനുവദിക്കരുതെന്നും രക്ഷിതാക്കള്‍ അവരെ നിരീക്ഷിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

കൂടാതെ പൗരന്മാരോട് സുരക്ഷാ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാനും സുരക്ഷാ ഉദ്യഗസ്ഥരുമായി സഹകരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.


Content Highlights: kuwait


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023

Most Commented