കുവൈത്ത് വിമാനത്താവളം
കുവൈത്ത് സിറ്റി : കുവൈത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച ആദ്യദിവസം കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്തത് 23,000 യാത്രക്കാര്‍.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷമായി തുടരുന്ന യാത്രാ നിയന്ത്രണങ്ങള്‍ക്ക് കഴിഞ്ഞ ദിവസമാണ് ഇളവ് വരുത്തിയത്.
കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി നടപ്പിലാക്കിയിരുന്ന
യാത്രക്കാര്‍ക്കുള്ള എല്ലാ പ്രവേശന നിയന്ത്രണങ്ങളും നീക്കിയതിന് ശേഷമുള്ള ആദ്യ ദിവസം, എയര്‍പോര്‍ട്ടില്‍ 210 വിമാനങ്ങളിലായി ഏകദേശം 23,000 പേര് യാത്ര ചെയ്തതായി ഡി ജി സി എ റിപ്പോര്‍ട്ട്.
ഇവരില്‍ രാജ്യത്ത് നിന്ന് പുറത്തു പോയവര്‍ 13,000 യാത്രക്കാരും, രാജ്യത്ത് വന്നിറങ്ങിയവര്‍ 10,000 യാത്രക്കാരുമാണ്.
കുവൈത്ത് അന്തരാഷ്ട്ര വിമാനത്താവളത്തില്‍ വാക്സിന് എടുക്കാത്ത പൗരന്മാര്ക്കും, താമസക്കാര്‍ക്കും പ്രവേശനം അനുവദിക്കാനുമുള്ള മന്ത്രിസഭയുടെ തീരുമാനത്തിന് ശേഷം, ഇന്ത്യ, ഇസ്താംബുള്‍, റിയാദ്, ദുബായ്, ബെയ്റൂട്ട്, ലണ്ടന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് താമസക്കാരാണ് യാത്ര ചെയ്തത്.
എന്നാല്‍ പുതിയ യാത്രാ നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയതിന് ശേഷം രാജ്യത്തേക്ക് വരുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യ വിമാനം ഞായറാഴ്ച 12.30 ന് കുവൈത്തില്‍ എത്തിയ ഇന്‍ഡിഗോ വിമാനമായിരുന്നു.
Content Highlights: kuwait
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..