പ്രവാസികള്‍ക്ക് ഏഴ് ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍ പിന്‍വലിക്കണം - ഓവര്‍സീസ് എന്‍ സി പി


കുവൈത്ത് സിറ്റി: വിദേശത്തുനിന്നെത്തുന്നവര്‍ നാട്ടില്‍ ഏഴ് ദിവസം നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയണമെന്ന കേന്ദ്ര , സംസ്ഥാന സര്‍ക്കാരകളുടെ നിബന്ധന പിന്‍വലിക്കണമെന്ന് ഓവര്‍സീസ് എന്‍ സി പി കുവൈത്ത് കമ്മിറ്റി. ഈ വിഷയമുന്നയിച്ച് എന്‍ സി പി ഓവര്‍സീസ് സെല്‍ ദേശീയ അധ്യക്ഷന്‍ ബാബു ഫ്രാന്‍സീസ് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്.

കോവിഡ് 19 ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങള്‍ അനുസരിച്ച് ബൂസ്റ്റര്‍ ഡോസും, നാട്ടിലേക്കുള്ള വിമാനയാത്രക്ക് മുന്‍പ് പി.സി.ആര്‍ പരിശോധനയും, യാത്രയ്ക്കു ശേഷം വിമാനത്താവളത്തിലെ പരിശോധനയും കഴിഞ്ഞ് നെഗറ്റീവായി വീട്ടിലെത്തുന്നവര്‍ ക്വാറന്‍നീല്‍ കഴിയണമെന്നത് ശരിയായ നടപടിയല്ല.
ഭരണഘടന ഉറപ്പു നല്‍കുന്ന ( 14 & 21 ) തുല്യതയുടേയും, ജീവിക്കാനുള്ള അവകാശത്തിന്റേയും ലംഘനമാണ് പുതിയ നിബന്ധനകള്‍ .ആയതിനാല്‍ അടിയന്തിരമായി ഇത് പിന്‍വലിക്കണം.

മരണം പോലുള്ള അടിയന്തര ആവശ്യങ്ങള്‍ക്കായി വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ഏര്‍പെടുത്തിയിരുന്ന എയര്‍ സുവിധയിലെ സൗകര്യം കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയിട്ട് മാസങ്ങള്‍കഴിഞ്ഞു. ഇക്കാര്യത്തില്‍ ' നിരവധി നിവേദനങ്ങള്‍ അയച്ചിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല. ഈ വിഷയത്തിലും സര്‍ക്കാര്‍ പ്രവാസികള്‍ക്ക് അനുകൂലമായ തീരുമാനമെടുക്കണമെന്ന് ഓവര്‍സീസ് എന്‍ സി പി കുവൈത്ത് കമ്മിറ്റി ജീവ്‌സ് എരിഞ്ചേരി, ജനറല്‍ സെക്രട്ടറി അരുള്‍ രാജ് എന്നിവര്‍ ആവശ്യപ്പെട്ടു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented