-
കുവൈത്ത് സിറ്റി : സ്‌നേഹത്തിന്റെ ആഗോളവല്‍ക്കരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പ്രശസ്ത സാഹിത്യകാരനും വിമര്‍ശകനുമായ പ്രൊഫസര്‍ എം കെ സാനു. ലോക മലയാളം ടോസ്റ്റ് മാസ്റ്റേഴ്‌സ് ക്രിസ്മസ് പുതുവത്സര ആഘോഷമായ 'പിറവി 2022'-ല്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ടോസ്റ്റ് മാസ്റ്റേഴ്‌സ് ഇന്റര്‍നാഷണലിലെ മലയാളം ക്ലബ്ബുകളുടെ സംയുക്ത വേദിയായ ലോക മലയാളം ടോസ്റ്റ് മാസ്റ്റേഴ്‌സ് കഴിഞ്ഞ ദിവസമാണ് കിട്ടി രാജ്യങ്ങളിലുമായുള്ള 36 ക്ലബ്ബുകളെ പങ്കെടുപ്പിച്ച് ക്രിസ്മസ്-പുതുവത്സരാഘോഷം സംഘടിപ്പിച്ചത്. ഭവന്‍സ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്‌സ് ക്ലബ് ആയിരുന്നു പരിപാടികള്‍ക്ക് ആതിഥേയത്വം വഹിച്ചത്.
റോസ്മിന്‍ സോയൂസും കുമാര്‍ ആന്റണി യും അവതാരകരായെത്തിയ യോഗത്തില്‍ ഇവന്റ് ചെയറും ഭവന്‍സ് കുവൈത്ത് മലയാളം ടോസ്റ്റ് മാസ്റ്റേഴ്‌സ് ക്ലബ് അധ്യക്ഷനുമായ ഷീബ പ്രമുഖ സ്വാഗതം ആശംസിക്കുകയും ജോര്‍ജ്ജ് മേലാടന്‍ അധ്യക്ഷത വഹിക്കുകയും ചെയ്തു. രാഘവന്‍ മേനോന്‍, വനിതാ രംഗരാജന്‍, ദീപ സുരേന്ദ്രന്‍, മന്‍സൂര്‍ മൊയ്തീന്‍, ഖാലിദ് അബ്ദുള്ള , ബീന ടോമി, അബ്ദുല്‍ഗഫൂര്‍, നാരായണന്‍ എന്നിവര്‍ വിവിധ രാജ്യങ്ങളെയും ക്ലബ്ബുകളുടെയും പ്രതിനിധീകരിച്ച് ആശംസകള്‍ നേരുകയും ചെയ്തു.
ഭവന്‍സ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്‌സ് ക്ലബ് ഉപാധ്യക്ഷന്‍ ബിജോ പി ബാബു പരിപാടികളുടെ ഏകോപനം നിര്‍വഹിക്കുകയും കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ക്ലബ്ബുകളുടെ അംഗങ്ങളുടെ കലാസാംസ്‌കാരിക പരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മിഴിവേകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..