കുവൈറ്റിലെ ജനകീയ നേതാക്കൾക്ക് മെട്രോ മെഡിക്കൽ ഗ്രൂപ്പ് യാത്രയയപ്പ് നൽകിയപ്പോൾ
കുവൈത്ത്‌സിറ്റി: കുവൈറ്റിലെ ജനകീയ നേതാക്കളായ എന്‍.എ.മുനീര്‍, സാം പൈനമൂട് എന്നിവര്‍ക്ക് കുവൈറ്റിലെ ജനകീയ ആതുരാലയം എന്ന് പ്രസിദ്ധിയാര്‍ജിച്ച മെട്രോ മെഡിക്കല്‍ ഗ്രൂപ്പ് യാത്രയയപ്പ് നല്‍കി. മെട്രോ മെഡിക്കല്‍ ഗ്രൂപ്പിന്റെ സൂപ്പര്‍ മെട്രോ സാല്‍മിയയുടെ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ കുവൈറ്റിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രഗത്ഭരായ നേതാക്കളുടെ നിറസാന്നിധ്യം ശ്രദ്ധേയമായിരുന്നു.
കെ.കെ.എം.എ. ചെയര്‍മാന്‍ എന്ന നിലയിലും നാലു പതിറ്റാണ്ട് കുവൈറ്റിലെ സാധാരണക്കാരനൊപ്പം നിന്ന് അവരില്‍ ഒരാളായി പ്രവര്‍ത്തിച്ച എന്‍.എ.മുനീര്‍ കുവൈറ്റ് വിട്ടു നാട്ടിലേക്കു ചേക്കേറുമ്പോള്‍ അവിടുള്ള സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം ലഭിക്കുവാനും പ്രചോദനമേകുവാനും സഹായകമാകുമെന്നും പ്രത്യാശിക്കുന്നതായി മെട്രോ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ മുസ്തഫ ഹംസ പറഞ്ഞു.
സാം പൈനമൂട് വിവിധ കൃതികളിലൂടെയും എഴുത്തിലൂടെയും മലയാളഭാഷാജ്ഞാനം കുവൈറ്റ് പ്രവാസികള്‍ക്കിടയില്‍ പരിപോഷിപ്പിക്കുവാനും പ്രവാസികളുടെ മക്കളുടെ മലയാളഭാഷാ പരിജ്ഞാനം വളര്‍ത്താനുമായി നാലു പതിറ്റാണ്ടോളം കുവൈറ്റ് മണ്ണില്‍ തന്റെ ജീവിതം ഉഴിഞ്ഞു വെച്ച പ്രവാസിയാണ്. ഇവര്‍ രണ്ട് പേരും സാമൂഹിക സാംസ്‌കാരിക രംഗത്ത് ചെയ്ത നന്മകളും പ്രവര്‍ത്തനങ്ങളും എണ്ണമറ്റതാണെന്നും എടുത്തു പറഞ്ഞു. കുവൈറ്റില്‍ വസിക്കുന്ന നാനാ തുറകളിലുള്ള ജനകീയ നേതാക്കള്‍ യാത്രയയപ്പില്‍ പങ്കെടുത്തു.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..