ട്രാക്ക് സംഘടിപ്പിച്ച പിക്‌നിക് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: തിരുവനന്തപുരം നോണ്‍ റെസിഡന്‍സ് അസോസിയേഷന്‍ ഓഫ് കുവൈത്ത് (ട്രാക്ക്) പിക്‌നിക് സംഘടിപ്പിച്ചു. വഫ്‌റയില്‍ നടന്ന പരിപാടി ട്രാക്കിന്റെ തിരുവനന്തപുരം ജില്ലയുടെ ചീഫ് കോര്‍ഡിനേറ്റര്‍ എം.എ. ഹിലാല്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ട്രാക്ക് പ്രസിഡന്റ് എം.എ. നിസ്സാം അധ്യക്ഷത വഹിച്ചു. ട്രാക്ക് ചെയര്‍മാന്‍ പി.ജി. ബിനു മുഖ്യ പ്രഭാഷണം നടത്തി.
വൈസ്. പ്രസിഡന്റ് ശ്രീരാഗം സുരേഷ്, ഡോക്ടര്‍. ശങ്കരനാരായണന്‍, ഉപദേശക സമിതി അംഗങ്ങളായ കെ.പി.സുരേഷ്, ജയകൃഷ്ണകുറുപ്പ്, ഡോ. ബിജി ബഷീര്‍, ഗോപകുമാര്‍, വനിതാവേദി പ്രസിഡന്റ് പ്രിയരാജ്, വനിതാ ആക്ടിങ് സെക്രട്ടറി സരിത ഹരി, വനിതാ ട്രഷറര്‍ മിനി ജഗദീഷ് എന്നിവര്‍ സംസാരിച്ചു.
വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ മുന്‍പ് ഓണ്‍ലൈനില്‍ സംഘടിപ്പിച്ച ഓണത്തുമ്പി - 2021 കുട്ടികളുടെ ചിത്രരചനാ മത്സരത്തിന്റെയും ഓണപ്പാട്ട് മത്സരത്തിന്റെയും വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ കലാകായിക പരിപാടികള്‍ അരങ്ങേറി. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പിക്‌നിക്ക് ജനറല്‍ കണ്‍വീനര്‍ കെ.ആര്‍.ബൈജു സ്വാഗതവും ട്രഷറര്‍ മോഹന്‍കുമാര്‍ നന്ദിയും പറഞ്ഞു.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..