വെൽഫെയർ കേരള നാലാമത് ചാർട്ടർ വിമാനം കുവൈത്തിലെത്തി
കുവൈത്ത് സിറ്റി: കോവിഡ് യാത്ര നിയന്ത്രണങ്ങള്‍ കാരണം ദീര്‍ഘകാലം നാട്ടില്‍ കുടുങ്ങിക്കിടന്ന പ്രവാസികള്‍ക്ക് ആശ്വാസം പകര്‍ന്ന് വെല്‍ഫെയര്‍ കേരള കുവൈത്ത് ഒരുക്കിയ നാലാമത് ചാര്‍ട്ടര്‍ വിമാനം കുവൈത്തിലെത്തി.
മസ്ക്കറ്റ് വഴി 90 യാത്രക്കാരാണ് ദീര്‍ഘകാലത്തെ കാത്തിരിപ്പിനൊടുവില്‍ തിരിച്ചെത്തിയത്. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നും തിങ്കളാഴ്ച്ച പുലര്‍ച്ചെ സലാം എയര്‍ വിമാനത്തില്‍ മസ്ക്കറ്റിലെത്തിയ യാത്രക്കാര്‍ വൈകുന്നേരം 5 മണിക്ക് ജസീറ എയര്വേയ്സില് കുവൈത്തിലെത്തി
തൊടുപുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രിന്‍സസ് ഹോളിഡേയ്സ് & ട്രാവല്‍സുമായി സഹകരിച്ചാണ് ചാര്‍ട്ടര്‍ വിമാനം സജ്ജമാക്കിയത്.
കുവൈത്തിലേക്ക് തിരിച്ചെത്താന്‍ പല വഴികളും തേടി നിരാശരായിരിക്കുന്ന പ്രവാസികള്‍ക്ക് ഏറെ ആശ്വാസമായിരിക്കുകയാണ് ഈ ചാര്‍ട്ടര്‍ വിമാനം. വിസ കാലാവധി തീരാനിരിക്കുന്നവര്‍ ഉള്‍പ്പെടെ വലിയ പ്രതിസന്ധിയിലായവര്‍ക്ക് ആശ്വാസമായി ഈ ചര്ട്ടര് വിമാനം,
ഇന്ത്യയില്‍ നിന്നും കുവൈത്തിലേക്ക് വിമാന കമ്പനികള്‍ക്ക് കുറഞ്ഞ ക്വോട്ടയാണ് നിശ്ചയിച്ചിട്ടുള്ളത്. അത്കൊണ്ട് തന്നെ അടിയന്തിരമായി തിരിച്ചെത്തേണ്ടവര്‍ക്ക് ടിക്കറ്റ് ലഭ്യമാകാത്ത അവസ്ഥ തുടരുകയാണ്.
ഇതുവരെ 494 പ്രവാസികളെ തിരിച്ചെത്തിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് ചാര്‍ട്ടര്‍ വിമാന പദ്ധതി ലീഡര്‍ ഖലീല്‍ റഹ്മാന് പറഞ്ഞു. പദ്ധതിക്ക് ഖലീല്‍ റഹ്മാന്, സഫ്വാന്, അന്‍വര്‍ സയീദ്, ഗിരീഷ് വയനാട്, ലായിക് അഹമ്മദ്, അന്‍വര്‍ ഷാജി, റഫീഖ് ബാബു, ഷഫീര്‍ അബൂബക്കര്‍, ഷൌകത്ത് വളാഞ്ചേരി, ഗഫൂര്‍ എം.കെ, വിഷ്ണു നടേശ്, റഷീദ് ഖാന്, അഫ് താബ്, അനിയന് കുഞ്ഞ് എന്നിവര്‍ നേതൃത്വം നല്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..