കുവൈത്ത് സിറ്റി : മലപ്പുറം ജില്ലാ അസോസിയേഷന് കുവൈറ്റ് പ്രസിഡണ്ട് വാസുദേവന്‍ മമ്പാടിന്റെ നേതൃത്വത്തില്‍ സെക്രട്ടറി അനീഷ് കരാട്ട്, ലീഗല്‍ അഡൈ്വസര്‍ അഡ്വ മുഹമ്മദ് ബഷീര്‍ , മെഡിക്കല്‍ വിങ് കണ്‍വീനര്‍ അനസ് തയ്യില്‍ , ഹെല്പ് ഡെസ്ക് കണ്‍വീനര്‍ അജ്മല്‍ വേങ്ങര , MAK വനിതാവേദി ചെയര്‍പേഴ്സണ്‍ അഡ്വ ജസീന ബഷീര്‍ എന്നിവരടങ്ങുന്ന സംഘമാണ് എംബസ്സി സന്ദര്‍ശിച്ചത്.
നിലവിലെ സുതാര്യമായ എംബസി നടത്തിപ്പില്‍ അസോസിയേഷന്റെ പേരില്‍ പ്രശംസ പത്രവും നിലവിലെ സാഹചര്യത്തില്‍ എംബസി പുതുതായി ഏറ്റെടുക്കേണ്ടതും, നടപ്പില്‍ വരുത്തേണ്ടതുമായ കാര്യങ്ങള്‍ അടങ്ങുന്ന ഒരു മെമ്മോറാണ്ടവും ങഅഗ നു വേണ്ടി ഇന്ത്യന്‍ അംബാസിഡക്ക് സമര്‍പ്പിച്ചു.
നിലവില്‍ നാട്ടില്‍ നിന്നും ട്രാന്‍സിറ്റ് പ്രകാരം കുവൈറ്റില്‍ എത്താന്‍ ലക്ഷങ്ങളാണ് ചെലവ് ,
ഈ അവസരത്തില്‍ നാട്ടില്‍ നിന്നും തിരിച്ചു കുവൈറ്റിലേക്ക് സര്‍ക്കാര്‍ തലത്തില്‍ ചെലവ് കുറഞ്ഞ രീതിയില്‍ ഒരു യാത്ര സജ്ജീകരണം ഉണ്ടാക്കിയാല്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഏറ്റവും സഹായകരമായിരിക്കും.
ഈ അവസരത്തില്‍ എംബസ്സിയില്‍ നിന്നും സര്‍ക്കാര്‍ തലത്തില്‍ അത്തരം ഒരു പ്രവര്‍ത്തനം നടത്തുകയാണെങ്കില്‍ വളരെ ഉപകാരപ്പെടും എന്നും ഇന്ത്യയില്‍ നിന്നും വാക്സിന് എടുത്ത ആളുകള്‍ക്ക് ഇമ്മ്യൂണ്‍ ആപ്പില്‍ വേഗത്തില്‍ അപ്പ്രൂവല്‍ ആക്കി കിട്ടുന്നതില്‍ സര്‍ക്കാര്‍ തലത്തില്‍ ഒന്നുകൂടി വേഗത്തില്‍ പരിശ്രമിക്കണം എന്നും മെമ്മോറാണ്ടത്തില്‍ പ്രതിപാദി ച്ചു.
നിലവിലെ ഇന്ത്യന്‍ എംബസി പ്രവര്‍ത്തനം പ്രശംസനീയം തന്നെയാണ് .അത് കുവൈറ്റ് ഇന്ത്യന്‍ സമൂഹ ചരിത്രത്തില്‍ എന്നും തങ്കലിപികളാല്‍ എഴുതപ്പെട്ടിരിക്കും എന്ന അഭിപ്രായം His excellency യോട് രേഖ പെടുത്തിയാണ് സംഘം പിരിഞ്ഞത് .
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..