അനുസ്മരണ സമ്മേളനത്തിൽ നിന്ന്
കുവൈത്ത് സിറ്റി : മലങ്കര സഭയുടെ പരമാധ്യക്ഷനും, പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതിയന്‍ കാതോലിക്കാ ബാവായ്ക്ക് കുവൈറ്റ് ഓര്‍ത്തഡോക്സ് സമൂഹം സ്മരണാഞ്ജലികള്‍ അര്‍പ്പിച്ചു.
മലങ്കരയുടെ നിഷ്കളങ്ക തേജസ്സായിരുന്ന പരിശുദ്ധ ബാവായുടെ ആകസ്മികമായ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തികൊണ്ട് ജൂലായി 19, തിങ്കളാഴ്ച്ച വൈകിട്ട് 6.30-ന് നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ നടത്തിയ സമ്മേളനത്തില്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവക വികാരിയും അഹമ്മദി സെന്റ് തോമസ് ഓര്‍ത്തഡോക്സ് പഴയപള്ളിയുടെ അഡ്മിനിസ്ട്രേറ്റിവ് വികാരിയുമായ ഫാ. ജിജു ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു.
കുവൈറ്റിലെ ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്ജ്, വത്തിക്കാന്‍ അംബാസിഡര്‍ ആര്‍ച്ച് ബിഷപ്പ് യൂജിന്‍ മാര്ട്ടിന് ന്യുജന്റ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്ത് അനുശോചന സന്ദേശം നല്കി.
സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് ഇടവക വികാരി ഫാ. ജോണ്‍ ജേക്കബ് സ്വാഗതവും സെന്റ് ബേസില്‍ ഓര്‍ത്തഡോക്സ് ഇടവക വികാരി ഫാ. മാത്യൂ എം. മാത്യൂ നന്ദിയും രേഖപ്പെടുത്തിയ സമ്മേളനത്തില്‍ കുവൈറ്റ് ഇടവകകളുടെ ചുമതല വഹിക്കുന്ന കല്‍ക്കത്താ ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്താ, കേരളത്തിന്റെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്, കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, അര്‍മേനിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ പാട്രിയാര്‍ക്കല്‍ വികാരി വെരി റവ. ബെദ്രോസ് മാന്യുലിയന്‍, എത്യോപ്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ വികാരി അബോ ബെര്‍ണബാസ്, ആംഗ്ലിക്കന്‍ ചര്‍ച്ചിന്റെ ചാപ്ലിന് റവ. മൈക്കിള്‍ മെബോണ, എന്‍.ഈ.സി.കെ. സെക്രട്ടറി റോയി യോഹന്നാന്, മാര്‍ത്തോമാ ഇടവകകളെ പ്രതിനിധീകരിച്ച് റവ. ജിജി മാത്യൂ, സി.എസ്.ഐ. ഇടവകകളെ പ്രതിനിധീകരിച്ച് റവ. തോമസ് പ്രസാദ്, സഭാ മാനേജിംഗ് കമ്മിറ്റിയംഗം മാത്യൂ കെ. ഇലഞ്ഞിക്കല്‍, ഓര്‍ത്തഡോക്സ് ഇടവകകളെ പ്രതിനിധീകരിച്ച് ട്രസ്റ്റിമാരായ ജോണ്‍ പി. ജോസഫ്, വിനോദ് ഇ. വര്‍ഗ്ഗീസ്, അലക്സ് മാത്യൂ, ബിനു തോമസ് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക സഹവികാരി ഫാ. ലിജു പൊന്നച്ചന് അനുശോചന പ്രമേയം അവതരിപ്പിച്ചു. സഭാ മാനേജിംഗ് കമ്മിറ്റിയംഗം ബാബു വര്‍ഗ്ഗീസ്, ഭദ്രാസന കൗണ്‍സിലംഗം എബ്രഹാം സി. അലക്സ് എന്നിവര്‍ സന്നിഹിതരായിരുന്നു. മഹാ ഇടവക സണ്ടേസ്ക്കൂള്‍ ഹെഡ്മാസ്റ്റര് ഷിബു പി. അലക്സ് മാസ്റ്റര്‍ ഓഫ് സെറിമണീസ് ആയിരുന്നു
കോവിഡ്-19 പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് കുവൈറ്റിലെ ഓര്‍ത്തഡോക്സ് ഇടവകകളായ സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക, അഹമ്മദി സെന്റ് തോമസ് പഴയപള്ളി, സെന്റ് ബേസില്‍, സെന്റ് സ്റ്റീഫന്‍സ് എന്നീ ഇടവകകളുടെ സംയുക്താഭിമുഖ്യത്തില്‍ ക്രമീകരിച്ച സമ്മേളനത്തില്‍ അര്‍മേനിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെയും, എത്യോപ്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെയും പ്രതിനിധികളുള്‍പ്പെടെ സാമൂഹ്യ-സാമുദായിക-സാംസ്ക്കാരിക-മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..