ലോക രക്തദാന വാർഷിക ദിനത്തിൽ രക്തം നൽകുന്നവർ
കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ ബ്ലഡ് ട്രാൻഫ്യൂഷൻ സർവീസസ് വിഭാഗം ലോക രക്തദാന ദിനം ആചരിച്ചു. രാജ്യത്ത് കോവിഡ് സാഹചര്യം രക്തത്തിന്റെ ആവശ്യകത വർധിപ്പിച്ചതായും നിരവധി പേർ ഇതിന്റെ ഭാഗമായതിൽ അഭിമാനിക്കുന്നതായും കുവൈത്ത് ആരോഗ്യ മന്ത്രാലയം ബ്ലഡ് ട്രാൻസ്ഫ്യൂഷൻ വിഭാഗം മേധാവി ഹനാൻ അൽ അവാദി പറഞ്ഞു.
300-ഓളം രക്തദാന ക്യാമ്പുകൾ ഒരു വർഷം നടത്തുന്നു. 20,000-ല്‍ ഏറെ ബാഗ് രക്തമാണ് ഇങ്ങനെ ശേഖരിക്കുന്നത്. രോഗികളുടെ ബന്ധുക്കളിൽനിന്നും മറ്റുമായി ശേഖരിക്കുന്നതിന് പുറമെയാണിത്. ഒരു വർഷത്തിൽ ഏകദേശം ഒരു ലക്ഷത്തിനടുത്ത് ബാഗ് രക്തം ശേഖരിക്കുന്നണ്ട്. എന്നാൽ രാജ്യത്തെ രക്തബാങ്കിൽ രക്തത്തിന്റെ കുറവ് അനുഭവപ്പെടുന്നതായും അവർ പറഞ്ഞു.
മലയാളി സംഘടനകൾ ഉൾപ്പെടെ നിരവധി ഇന്ത്യൻ സംഘടനകളും രക്തദാന കാമ്പയിനിൽ സജീവമായി പങ്കെടുത്തു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..