കുവൈത്തില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു; സര്‍ക്കാര്‍ മേഖലയില്‍ 6,127 വിദേശികളെ പിരിച്ചുവിട്ടു


പി. സി. ഹരീഷ്

ഈ വര്‍ഷവസനത്തോടെ 1,840 പേരെ കൂടി പിരിച്ചു വിടും

-

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു. സര്‍ക്കാര്‍ പൊതുമേഖലയില്‍ നിന്നും 6,127 വിദേശികളെ സര്‍വീസില്‍ നിന്ന് സിവില്‍ സര്‍വീസ് കമ്മിഷന്‍ പിരിച്ചുവിട്ടു.
വിവിധ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് ഈ വര്‍ഷാവസാനത്തോടെ 1,840 വിദേശികളെ കൂടി പിരിച്ചുവിടുമെന്നാണ് റിപ്പോർട്ട്. രാജ്യത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്ന സ്വദേശിവത്കരണത്തിന്റെ ഭാഗമായിട്ടാണ് ശക്തമായ നടപടികള്‍ക്ക് സര്‍ക്കാര്‍ നീക്കം.

ഘട്ടംഘട്ടമായി സര്‍ക്കാര്‍ മേഖലയില്‍ സമ്പൂര്‍ണ്ണ സ്വദേശിവത്കരണം പൂര്‍ണ്ണമാക്കുകയും വിദേശികളെ ഒഴിവാക്കി സ്വദേശികളെ നിയമിക്കുന്നതിനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഭാഗമായിട്ടാണ് സിവില്‍ സര്‍വീസ് കമ്മിഷന്‍ ഈ വര്‍ഷവാസനത്തോടെ മൊത്തം 7,970 വിദേശികളെ സെര്‍വീസില്‍ നിന്നും പിരിച്ചുവിടുമെന്ന് എന്ന് സിവില്‍ സര്‍വീസ് കമ്മിഷന്‍ തൊഴില്‍ വിഭാഗം ഡയറക്ടര്‍ ഐഷ അല്‍ മുത്താവാ വെളിപ്പെടുത്തി.

സ്വദേശിവത്കരണം സ്വകാര്യ മേഖലയില്‍ കൂടി ശക്തമാക്കുന്നത്തോടെ വിദേശികള്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ ചെയ്യുന്ന സ്വകാര്യ മേഖലയില്‍ നിന്നും മലയാളികളടക്കം നിരവധി വിദേശികള്‍ക്കു തൊഴില്‍ നഷ്ടമാകുമെന്ന് ആശങ്കയുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented