പ്രതീകാത്മക ചിത്രം | photo:AFP
കുവൈത്ത് സിറ്റി: 2021 ഫെബ്രുവരി 21 മുതല്‍ കുവൈത്തിലെത്തുന്ന എല്ലാവര്‍ക്കും ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. ത്രീസ്റ്റാര്‍ മുതല്‍ ഫൈവ് സ്റ്റാര്‍ വരെയുള്ള ഹോട്ടലുകളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനു ശേഷം
ശേഷം ഏഴ് ദിവസത്തെ ഹോം ക്വാറന്റൈനും നിര്‍ബന്ധമാണ്.
രാജ്യത്തേക്ക് യാത്ര തിരിക്കുന്നതിന് മുമ്പായി ക്വാറന്റൈനില്‍ കഴിയേണ്ട ഹോട്ടല്‍, യാത്രക്കാരന് കുവൈത്ത് മുസാഫിര്‍ ആപ്പിലൂടെ ബുക്ക് ചെയ്യാം. ഇതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ ഹോട്ടലുകളും മുസാഫിര്‍ പ്ലാറ്റ്ഫോമില്‍ ഉള്‍പ്പെടുത്തുന്നതിന് ബന്ധപ്പെട്ട അധികാരികളുമായി ഏകോപിത ശ്രമങ്ങള്‍ നടക്കുന്നതായും അധികൃതര്‍ അറിയിച്ചു.
ക്വാറന്റൈന്‍ കാലയളവില്‍ യാത്രക്കാരന്‍ കോവിഡ് പ്രതിരോധ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചു എന്നുറപ്പുവരുത്തേണ്ടത് ഹോട്ടലുടമകളുടെ ഉത്തരവാദിത്തമായിരിക്കും. കൊറോണ വൈറസ് പകരുന്നത് തടയാന്‍ അടച്ച ബോക്‌സുകളില്‍ ആയിരിക്കും ഭക്ഷണം നല്‍കുക. ക്വാറന്റൈനുള്ള ചെലവ് യാത്രക്കാരനില്‍ നിന്നുമാണ് ഈടാക്കുക.
കുവൈത്തിലേക്ക് യാത്രതിരിക്കുന്നതിനു മുമ്പായി ക്വാറന്റൈനുള്ള ഹോട്ടല്‍ തിരഞ്ഞെടുക്കുമ്പോള്‍ തന്നെ തുക മുന്‍കൂറായി നല്‍കണം. ഇത് റീ ഫണ്ട് ചെയ്യുന്നതല്ലെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..