കുവൈത്തിലേക്ക് ഗാര്‍ഹിക തൊഴിലാളികള്‍ വന്നു തുടങ്ങി


പി സി.ഹരീഷ്

പ്രതീകാത്മക ചിത്രം

കുവൈത്ത് സിറ്റി : കുവൈത്തിലേക്ക് ഗാര്‍ഹിക തൊഴിലാളികള്‍ വന്നു തുടങ്ങി. ഇന്ത്യ,ഫിലിപ്പിന്‍സ്,ശ്രീലങ്ക,നേപ്പാള്‍,ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുമാണ് കുവൈത്തിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടു വരുന്നത്.

കുവൈത്തില്‍ നിന്നും വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന് സുപ്രീം കമ്മിറ്റിയുടെ തീരുമാനത്തെ തുടര്‍്ന്നാണ് 5 രാജ്യങ്ങളില്‍ നിന്നും ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടു വരുന്നതിന് തീരുമാനിച്ചത്.

അതേസമയം ആരോഗ്യ മന്ത്രാലയ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ടായിരിക്കും ഗാര്‍ഹിക തൊഴിലാളികളെ രാജ്യത്തേക്ക് കൊണ്ടു വരുന്നത് എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

വിവിധ രാജ്യങ്ങളില്‍ നിന്നും നേരിട്ടു ഗാര്‍ഹിക തൊഴിലാളികളെ കുവൈത്തില്‍ എത്തിക്കുന്നതിനുള്ള ദൗത്യം ആരംഭിച്ചെങ്കിലും ഫിലിപ്പീന്‍സില്‍ നിന്നുള്ള ആദ്യ സംഘമാണ് ഞായറാഴ്ച എത്തിയത്.

ഇന്ത്യയില്‍ നിന്നുള്ള ആദ്യ സംഘം എത്തിയിട്ടില്ല

രാജ്യത്ത് എത്തുന്ന ഗാര്‍ഹിക തൊഴിലാളികളുടെ ക്വാറന്റീന്‍ ഉള്‍പ്പെടെ എല്ലാ ചെലവും സ്‌പോണ്‍സര്‍ വഹിക്കേണ്ടി വരും.
ഇന്ത്യയില്‍ നിന്നുള്ള ആദ്യസംഘവും അടുത്ത ദിവസങ്ങളില്‍ കുവൈത്തില്‍ എത്തുമെന്നാണ് പ്രതീക്ഷ. പ്രത്യേകിച്ചും കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ക്ഷാമം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022

More from this section




Most Commented