പാസ്പോര്‍ട്ട് സേവന കേന്ദ്രത്തില്‍ ഇന്ത്യന്‍ സ്ഥാനപതി പരിശോധന നടത്തി


-

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെ അബ്ബാസിയയിലുള്ള പാസ്പോര്‍ട്ട് സേവന കേന്ദ്രത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്ജ് പരിശോധന നടത്തി. സേവന കേന്ദ്രത്തിനെതിരെ ഇന്ത്യന്‍ പ്രവാസി സമൂഹത്തില്‍ നിന്നും വ്യാപകമായി ഉയര്‍ന്നതിനേത്തുടര്‍ന്നാണിത്.

സേവനങ്ങള്‍ക്കായി എത്തുന്നവരോടുള്ള മോശമായി പെരുമാറുന്നുവെന്നും സേവനങ്ങള്‍ മുന്‍ഗണനാ ക്രമത്തില്‍ ലഭിക്കുന്നതിന് അപേക്ഷകരോട് അനധികൃതമായി പണം ആവശ്യപ്പെടുന്നതുള്‍പ്പെടെയുള്ള പരാതികള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ എംബസിയില്‍ സ്ഥാനപതി വിളിച്ചു ചേര്‍ത്ത ഓപ്പണ്‍ ഹൗസില്‍ കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് ഈ പരാതി ഉന്നയിച്ചിരുന്നു.

ഇന്ന് രാവിലെ സേവന കേന്ദ്രത്തില്‍ എത്തിയ അപേക്ഷകരോട് മോശമായി പെരുമാറുകയും പ്രശ്‌നങ്ങള്‍ രൂപപ്പെടുകയും ചെയ്തു.തുടര്‍ന്ന് അംബാസഡര്‍ എത്തിച്ചേരുകയും അപേക്ഷകരില്‍ നിന്നും നേരിട്ട് വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. സേവന കേന്ദ്രത്തില്‍ എത്തുന്നവര്‍ക്ക് ആവശ്യമായ ഇരിപ്പിടങ്ങള്‍ നല്‍കുന്നതിനും അപേക്ഷകളില്‍ അതാത് ദിവസം തന്നെ തീര്‍പ്പ് കല്പിക്കുന്നതിനും വേണ്ട കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയാണ് അദ്ദേഹം മടങ്ങിയത്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented