-
കുവൈത്ത് സിറ്റി :കുവൈത്തില്‍ നിന്നും അടുത്ത രണ്ടാഴ്ചക്കുള്ളില്‍ ഇന്ത്യയിലേക്ക് മടങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടാകുമെന്ന് സിവില്‍ ഏവിയേഷന്‍ കണക്കുകള്‍ വെളിപ്പെടുത്തുന്നു.
അടുത്ത രണ്ടാഴ്ചക്കുള്ളില്‍ 35,000 ത്തോളം ഇന്ത്യക്കാരാണ് സ്വദേശത്തേക്ക് മടങ്ങുന്നത്.കുവൈത്തില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയായതിന് ശേഷമുള്ള രണ്ടാം ഘട്ടം ഓഗസ്റ്റ് 18 മുതല്‍ ആരംഭിച്ചത്തോടെ പ്രതിദിനം ആയിരം യാത്രക്കാര്‍ എന്ന മുന്‍ ധാരണ മാറ്റി പ്രതിദിനം 2500 പേരാണ് ഇപ്പോള്‍ ഇന്ത്യയിലേക്ക് മടങ്ങുന്നത്.
ഓഗസ്റ്റ് 18 മുതല്‍ 31 വരെയുള്ള കാലയളവില്‍ 160 വിമാനങ്ങള്‍ക്ക് ഇന്ത്യയിലേക്ക് പറക്കാന്‍ ഡി ജി സി എ അനുമതി നല്‍കിയിട്ടുള്ളത്.
പ്രതിദിനം 2,500 യാത്രക്കാരില്‍ 1,250 യാത്രക്കാരെ കുവൈത്ത് ദേശീയ വിമാന കമ്പനികളും, 1,250.യാത്രക്കാരെ ഇന്ത്യന്‍ വിമാന കമ്പനികളുമാണ് ഇന്ത്യയിലേക്ക് കൊണ്ട് പോകുന്നത്.
എയര്‍ ഇന്ത്യ ,എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ,ഇന്‍ഡിഗോ ഗോ എയര്‍ തുടങ്ങിയ കമ്പനികളാണ് ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്നത്.
ഓഗസ്റ്റ് 18 മുതല്‍ ഇന്ത്യയില്‍ അമൃത്‌സര്‍, ഹൈദരാബാദ്, ചെന്നൈ,,
കൊച്ചി, കോഴിക്കോട്, ബെംഗളൂരു എന്നിവിടങ്ങളിലേക്കാണ് വിമാന സര്‍വീസ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളതനുസരിച്ചു പുറപ്പെട്ടത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..