കുവൈത്തിലെ വഫ്ര കാര്‍ഷിക മേഖലയില്‍ മിന്നല്‍ പരിശോധന


പി സി ഹരീഷ്

-

കുവൈത്ത് സിറ്റി : കുവൈത്തിലെ വഫ്ര കാര്‍ഷിക മേഖലയില്‍ നടന്ന മിന്നല്‍ പരിശോധനയില്‍ നിരവധി നിയമ ലംഘകര്‍ പിടിയിലായി.

മാന്‍പവര്‍ പബ്ലിക് അതോറിറ്റി ഡയറക്ടര്‍ അഹമ്മദ് അല്‍-മൂസ്സ യുടെ നിര്‍ദേശപ്രകാരം സംയുക്ത സമിതി മാന്‍പവര്‍ പ്രൊട്ടക്ഷന്‍ അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ മുബാറക് അല്‍ അസ്മി യുടെ നേതൃത്വത്തില്‍ വഫ്ര കാര്‍ഷിക മേഖലയിലെ നിരവധി ഫാമുകളില്‍ മിന്നല്‍ പരിശോധന നടത്തി.

പരിശോധനാ ഫലമായി ഫാമുകളില്‍ താമസിച്ചിരുന്ന 30 അനധികൃത തൊഴിലാളികളെ അറസ്റ്റ് ചെയ്തു.
600 ഓളം വിദേശ തൊഴിലാളികള്‍ ഈ ഫാമുകളില്‍ അനധികൃതമായി താമസിക്കുന്നതായി ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക സംയുക്ത സേന പ്രദേശം വളഞ്ഞത്. എന്നാല്‍ 30 പേരെ അറസ്റ്റ് ചെയ്തതായും ബാക്കിയുള്ളവര്‍ രക്ഷപെട്ടതായും സുരക്ഷാ അധികൃതര്‍ അറിയിച്ചു.

കൂടാതെ ഇത്തരത്തില്‍ അനധികൃത മായി വിദേശ തൊഴിലാളികളെ പാര്‍പ്പിക്കാന്‍ അവസരം നല്കുകുകയും കൃഷിയിടങ്ങള്‍ ഉപയോഗിച്ച പൗരന്മാര്‍ക്കെതിരെ ആരോഗ്യ, സുരക്ഷാ സാഹചര്യങ്ങള്‍ ലംഘിച്ചതിന് നിരവധി കുറ്റങ്ങള്‍ ചുമത്തി കേസു ഫയല്‍ ചെയ്തു.
വിസ കച്ചവടം അവസാനിപ്പിക്കുന്നതിനും വിസ കച്ചവടക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി നടത്തി വരുന്ന മിന്നല്‍ പരിശോധന തുടരുമെന്നും അല്‍ അസ്മി വ്യക്തമാക്കി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Priyanka gandhi

1 min

രാഹുല്‍ തയ്യാറല്ലെങ്കില്‍ പ്രിയങ്ക അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം

May 14, 2022

More from this section




Most Commented