Photo | Facebook, Dulquer Salmaan
കുവൈത്ത് സിറ്റി: കുറുപ്പ് സിനിമക്ക് കുവൈത്തിൽ പ്രദർശന അനുമതി ലഭിച്ചില്ല. സെൻസർ ബോർഡ് പ്രദർശന അനുമതി നൽകിയില്ലെന്ന് ഇതുമായി ബന്ധപെട്ടു സിനി സ്കോപ് തിയേറ്റർ മാനേജ്മെന്റ് അറിയിച്ചു. കുപ്രസിദ്ധ ക്രിമിനൽ സുകുമാര കുറുപ്പിന്റെ ജീവിതവുമായി ബന്ധപ്പെടുത്തി ദുൽക്കർ സൽമാൻ നായകനായ ബിഗ് ബജറ്റ് ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. മലയാളം, തമിഴ്, തെലുങ്ക്,ഹിന്ദി,കന്നഡ എന്നീ അഞ്ചു ഭാഷകളിലായി ആഗോള തലത്തിലാണ് സിനിമ റിലീസ് ചെയ്തത്.
ദുൽഖർ സൽമാൻ നായകനായി പുറത്തിറങ്ങിയ ‘കുറുപ്പ്’ സിനിമ ആഗോളതലത്തിൽ മികച്ച പ്രതികരണവുമായി മുന്നോട്ട് പോകുമ്പോഴാണ് കുവൈത്തിലെ സിനിമാ പ്രേമികളെ നിരാശയിലാക്കുന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. സിനി സ്കേപ്, ഓസോൺ എന്നീ കേന്ദ്രങ്ങൾ വഴിയായിരുന്നു കുവൈത്തിൽ പ്രദർശനം ക്രമീകരിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഓൺലൈൻ വഴി ടിക്കറ്റ് ബുക്കിംഗ് നടത്താൻ ശ്രമിച്ചവർക്ക് ബുക്കിംഗ് സാധ്യമാവാവാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് സിനിമക്ക് പ്രദർശന അനുമതി നൽകിയിട്ടില്ല എന്നറിയുന്നത്.
സിനിമയിൽ കുവൈത്തുമായി ബന്ധപെട്ടു പരാമർശങ്ങൾ കണ്ടെത്തിയതിനാലാണ് സെൻസർ ബോർഡ് പ്രദർശന അനുമതി നൽകാതിരുന്നതെന്നും സൂചനയുണ്ട്.
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..