-
കൊല്ലം പ്രവാസി അസോസിയേഷന് സല്‍മാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ആയി സംഘടിപ്പിച്ച ഓപ്പണ്‍ ഹൗസില്‍ അമ്പതോളം അംഗങ്ങള്‍ പങ്കെടുത്തു. കെ.പി.എ യുടെ നേതൃത്വത്തില്‍ കോവിഡ്19 പ്രതിസന്ധി കാലത്ത് പ്രവാസികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും, കേരള-കേന്ദ്ര സര്‍ക്കാരുകളുടെ പ്രവാസി ക്ഷേമ പദ്ധതികളെക്കുറിച്ച് അവബോധം നല്‍കുന്നതിനും ആണ് ഓപ്പണ്‍ ഹൗസുകള്‍ സംഘടിപ്പിക്കുന്നത്.
ഏരിയ കോ-ഓര്‍ഡിനേറ്റര്‍ സന്തോഷ് കാവനാട് ഉദ്ഘാടനം ചെയ്ത ഓപ്പണ്‍ ഹൗസില്‍ കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം മുഖ്യ പ്രഭാഷണവും, ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ സംഘടനാ അവലോകനവും, സെക്രട്ടറി കിഷോര്‍ കുമാര്‍, ട്രഷറര്‍ രാജ് കൃഷ്ണന്, വൈ. പ്രസിഡന്റ് വിനു ക്രിസ്ടി എന്നിവര്‍ ആശംസകളും അറിയിച്ചു. ഏരിയ പ്രസിഡന്റ് രതിന് തിലകിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിന് ഏരിയ സെക്രട്ടറി സലിം തയ്യില്‍ സ്വാഗതവും ഏരിയ ട്രഷറര്‍ ലിനീഷ് പി. ആചാരി നന്ദിയും അറിയിച്ചു. തുടര്‍ന്ന് നടന്ന ഓപ്പണ്‍ ഹൗസില്‍ അംഗങ്ങളുടെ ക്ഷേമാന്വേഷണം, നോര്‍ക്ക പദ്ധതി സംശയ നിവാരണം, തുടങ്ങിയവയില്‍ അംഗങ്ങള്‍ക്കുള്ള സംശയങ്ങള്‍ ദൂരീകരിച്ചു. ഏരിയ
വൈ.പ്രസിഡന്റ് ജെയിന് ടി തോമസ്, ജോ.സെക്രട്ടറി രജീഷ് അയത്തില്‍, സെന്‍ട്രല്‍ കമ്മിറ്റി അംഗം രജീഷ് പട്ടാഴി, സജീവ് ആയൂര്‍ എന്നിവര്‍ ഓപ്പണ്‍ ഹൗസു നിയന്ത്രിച്ചു.
അടുത്ത ആഴ്ച ഗുദേബിയ ഏരിയയുടെ നേതൃത്വത്തില്‍ ഓപ്പണ്‍ ഹൗസ് ഉണ്ടായിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
നാരായണന് - 3320 5249
ഷിനു - 3402 7134
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..