കെ.പി.എ ഹമദ് ടൗൺ ഏരിയ സൗജന്യ മെഡിക്കൽ ക്യാമ്പ്
റിയാദ്: കൊല്ലം പ്രവാസി അസോസിയേഷന് ഹമദ് ടൗണ്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സല്‍മാബാദ് അല്‍ ഹിലാല്‍ മള്‍ട്ടി സ്പെഷ്യല്‍റ്റി മെഡിക്കല്‍ സെന്ററുമായി സഹകരിച്ചു എന്റെ ആരോഗ്യമാണ് എന്റെ സമ്പത്ത് എന്ന പേരില്‍ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രേദ്ധേയമായി. സര്വാന് ഫൈബര്‍ ഗ്ലാസ് കമ്പനിയില്‍ രാവിലെ 6 മണി മുതല്‍ 12 മണി വരെ നീണ്ടു നിന്ന ക്യാമ്പിന്റെ സേവനം ഹമദ് ടൌണ്‍ ഏരിയയിലെ 150 ഓളം പ്രവാസികള്‍ പ്രയോജനപ്പെടുത്തി.
ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കെല്ലാം ഹോസ്പിറ്റലിന്റെ സ്പെഷ്യല്‍ പ്രിവിലേജ് കാര്‍ഡും, ഡിസ്കൗണ്ട് കൂപ്പണും കൈമാറി. ഏരിയ പ്രസിഡന്റ് വി.എം. പ്രമോദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.പി.എ ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ സല്‍മാബാദ് അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ ടോണി മാത്യുവിനു മൊമെന്റോ കൈമാറി. കെ.പി.എ വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി, ട്രെഷറര്‍ രാജ് കൃഷ്ണന് , സെക്രട്ടറി കിഷോര്‍ കുമാര്‍, സീനിയര്‍ മെമ്പര്‍ അജികുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഹമദ് ടൌണ്‍ ഏരിയ കോ-ഓര്‍ഡിനേറ്റര്‍മാരായ അജിത് ബാബു, നവാസ് കരുനാഗപ്പള്ളി മറ്റു ഏരിയ ഭാരവാഹികളായ പ്രദീപ്, അനൂപ്, രാഹുല്‍, ലേഡീസ് വിങ് മെംബേര്‍സ് ആയ ജ്യോതി പ്രമോദ്, ബിനിത അജിത് എന്നിവര്‍ മെഡിക്കല്‍ ക്യാമ്പിനു നേതൃത്വം നല്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..