കെ.പി.എ സ്വാതന്ത്ര്യദിന സംഗമം സംഘടിപ്പിച്ചു 


കെ.പി.എ സ്വാതന്ത്ര്യദിന സംഗമം സംഘടിപ്പിച്ചു

മനാമ: കൊല്ലം പ്രവാസി അസോസിയേഷന്‍ കലാ-സാഹിത്യ വേദി 'സൃഷ്ടി'യുടെ ആഭിമുഖ്യത്തില്‍ ഭാരതത്തിനു സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75 മത് വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി സ്വാതന്ത്ര്യദിന സംഗമം സംഘടിപ്പിച്ചു. സഗായ ബി.എം.സി ഹാളില്‍ വച്ച് സംഘടിപ്പിച്ച പരിപാടി പ്രവാസി ലീഗല്‍ സെല്‍ ബഹ്റൈന്‍ ഹെഡ് സുധീര്‍ തിരുനിലത്ത് ഉദ്ഘാടനം ചെയ്തു.

ലോക കേരളസഭ അംഗം രാജു കല്ലുംപുറം സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. സൃഷ്ടി കണ്‍വീനര്‍ അനൂബ് തങ്കച്ചന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് കണ്‍വീനര്‍ സ്മിതീഷ് ഗോപിനാഥ് സ്വാഗതവും, കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം, സെക്രട്ടറി അനോജ് മാസ്റ്റര്‍ , അസി. ട്രെഷറര്‍ ബിനു കുണ്ടറ എന്നിവര്‍ ആശംസകളും നേര്‍ന്നു.

കെ.പി.എ ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, വൈസ് പ്രസിഡന്റ് കിഷോര്‍ കുമാര്‍ , ട്രഷറര്‍ രാജ് കൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കെ.പി.എ സെക്രട്ടറി സന്തോഷ് കാവനാട് നന്ദി അറിയിച്ചു. തുടര്‍ന്ന് സൃഷ്ടി കലാകാരന്മാര്‍ അവതരിപ്പിച്ച ഗാനങ്ങളും, നൃത്ത നൃത്യങ്ങളും, കൊച്ചു കലാകാരന്മാരുടെ പ്രസംഗങ്ങളും പരിപാടിക്ക് കൊഴുപ്പേകി.

Content Highlights: kpa independence day


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022

Most Commented