
കുവൈത്ത് സിറ്റി: കോഴിക്കോട് നന്തി സ്വദേശിയും കുവൈത്ത് കെ.എം.സി.സി.യുടെ സജീവ പ്രവര്‍ത്തകനുമായിരുന്ന കാഞ്ഞിരക്കുറ്റി അബ്ദുള്‍ ഹമീദ് (63) എന്ന സല്‍മാസ് ഹമീദ് നിര്യാതനായി. കോവിഡ് ബാധിച്ച് കുവൈത്ത് ജാബിര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പരേതരായ കാഞ്ഞിരക്കുറ്റി ഹസൈനാറിന്റേയും നബീസയുടേയും മകനാണ്. ഭാര്യ: സെക്കീന പയ്യോളി. മക്കള്‍: തന്‍സി, സല്‍ഖ, സെല്‍മി. സഹോദരങ്ങള്‍: അബ്ദുല്‍ അസീസ് (കുവൈത്ത്), കുഞ്ഞിപ്പാത്തു, സുബൈദ, ഷക്കീല, അസ്മ, നഹ്ലത്ത്. ജാമാതാക്കള്‍ : സിയാദ് (കുവൈത്ത്), മുന്നാസ്. ഭാര്യാ സഹോദരന്‍ : ടി.വി.ഹമീദ് (കുവൈത്ത്)
മയ്യിത്ത് സബ്ഹാന്‍ ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു. കുവൈത്ത് കെ.എം.സി.സി. പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്തിന്റെ നേതൃത്വത്തില്‍ നടന്ന ഖബറടക്ക ചടങ്ങില്‍ സഹോദരന്‍ അബ്ദുള്‍ അസീസ്, ബന്ധുക്കളായ ഷറഫു, ഒ.കെ.മുസ്തഫ, ഇഖ്ബാല്‍, ടി.വി.ഹമീദ്, സിയാദ്, ഫിറോസ്, അസ്ലീര്‍ എന്നിവര്‍ പങ്കെടുത്തു.
Content Highlights: Kozhikode native dies in kuwait due ti Covid 9
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..