കോഴിക്കോട് ജില്ലാ പ്രവാസി ഫോറം വനിതാ വിഭാഗം രൂപീകരിച്ചു


കോഴിക്കോട് ജില്ലാ പ്രവാസി ഫോറം

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്) പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുന്നതിന്റെ ഭാഗമായി വനിതാ വിഭാഗം രൂപീകരിച്ചു. ചാരിറ്റി മേഖലയിലും, സന്നദ്ധ മേഖലകളിലും വര്‍ഷങ്ങളായി സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്ന പ്രവാസി കൂട്ടായ്മയാണ് കെ.പി.എഫ്. അല്‍ സഫിര്‍ ഹോട്ടലില്‍ ചേര്‍ന്ന എക്‌സിക്യുട്ടീവ് യോഗത്തില്‍ ഇഫ്താര്‍ മീറ്റിനു ശേഷം വനിതാ വിഭാഗം രൂപീകരണവും, പുതിയ എക്സിക്യുട്ടീവ് അംഗങ്ങള്‍ക്ക് സ്വീകരണവും നല്‍കി.

പ്രസിഡന്റ് സുധീര്‍ തിരുനിലത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.ടി സലീം റമദാന്‍ സന്ദേശം അറിയിച്ചു. വി.സി. ഗോപാലന്‍ അംഗങ്ങളെ സ്വാഗതം ചെയ്തു. മീറ്റിംഗ് നിയന്ത്രിച്ച ജന.സെക്രട്ടറി ജയേഷ്.വി.കെ പുതിയ എക്‌സിക്യുട്ടീവ് അംഗങ്ങളെയും വനിതാ അംഗങ്ങളെയും പരിചയപ്പെടുത്തി. രമാ സന്തോഷിനെ ലേഡീസ് വിംഗ് ജനറല്‍ കണ്‍വീനറായും, ജോയന്റ് കണ്‍വീനര്‍മാരായി നീതു സുബിന്‍, സജ്‌ന ഷനൂപ് എന്നിവരെയും കോഡിനേറ്ററായി ഷീജ നടരാജനെയും തെരെഞ്ഞെടുത്തു. ട്രഷറര്‍ സുജിത് സോമന്‍ നന്ദി പറഞ്ഞ യോഗത്തില്‍ നിലവിലുള്ള എക്‌സിക്യുട്ടീവ് അംഗങ്ങളായ ജമാല്‍ കുറ്റിക്കാട്ടില്‍, ഷാജി പുതുക്കുടി, ഫൈസല്‍ പാട്ടാണ്ടി, ശശി അക്കരാല്‍, ജിതേഷ് ടോപ്പ് മോസ്റ്റ്, അഖില്‍, പ്രജിത്, സവിനേഷ്, സിയാദ് അണ്ടിക്കോട്, ഹരീഷ്.പി.കെ, സുനില്‍കുമാര്‍, അനില്‍കുമാര്‍, സുധീഷ്.സി എന്നിവര്‍ പങ്കെടുത്തു.

Content Highlights: Kozhikode District Pravasi Forum Women's Section formed

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented