കോഴിക്കോട് ജില്ലാ പ്രവാസി ഫോറം നോര്‍ക്ക ക്ഷേമനിധി ക്യാമ്പെയ്ന്‍ ആരംഭിച്ചു


1 min read
Read later
Print
Share

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം നോർക്ക ക്ഷേമനിധി ക്യാമ്പെയ്ൻ

മനാമ: കേരള ഗവണ്‍മെന്റ് പ്രവാസി കേരളീയര്‍ക്കായി ഏര്‍പെടുത്തിയ നോര്‍ക്കയിലേക്കും പെന്‍ഷന്‍ പദ്ധതിയായ ക്ഷേമനിധിയിലേക്കുമുള്ള 2021-2022 വര്‍ഷത്തേക്കുള്ള രജിസ്‌ട്രേഷന്‍ ക്യാമ്പെയ്ന്‍ ആരംഭിച്ചു. ശശി അക്കരാലിന് നോര്‍ക്ക അംഗത്വ കാര്‍ഡും ബാബുവിന് ക്ഷേമനിധി അംഗത്വ കാര്‍ഡും നല്‍കിക്കൊണ്ട് രക്ഷാധികാരികളായ വി.സി ഗോപാലനും കെ.ടി സലീം ചേര്‍ന്ന് ക്യാമ്പെയ്ന്‍ ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ വര്‍ഷം ബഹ്‌റൈനിലെ നിരവധി കോഴിക്കോട് പ്രവാസികള്‍ക്ക് നോര്‍ക്ക ക്ഷേമനിധി അംഗത്വം നേടിക്കൊടുത്ത സംഘടനയുടെ പ്രവര്‍ത്തന ഫലമായി കഴിഞ്ഞ വര്‍ഷം മാത്രം അര്‍ഹരായ ഏഴ് പേര്‍ക്ക് മരണാനന്തര സഹായമായി ഒരു ലക്ഷം രൂപ വീതവും രണ്ട് പേര്‍ക്ക് ചികിത്സാ സാന്ത്വനമായി അന്‍പതിനായിരം രൂപ വീതവും ലഭിച്ചതായി ചാരിറ്റി വിഭാഗം അറിയിച്ചു. സംഘടയുടെ അംഗത്വം പുതുക്കുന്നതിനും പുതിയ അംഗത്വം നല്‍കുന്നതിനുമുള്ള ക്യാമ്പെയ്‌നും ഇതോടൊപ്പം നടത്തുന്നതാണെന്ന് എക്‌സിക്യുട്ടീവ് അംഗങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ പ്രസിഡണ്ട് സുധീര്‍ തിരുനിലത്തും സെക്രട്ടറി ജയേഷ് വി.കെയും അറിയിച്ചു.

നോര്‍ക്ക ക്ഷേമനിധി അംഗത്വത്തിനു വേണ്ടി 39875836 എന്ന വാട്‌സാപ്പ് നമ്പറില്‍ വേണു വടകരയെയും, സംഘടനാ മെമ്പര്‍ഷിപ്പ് കാര്യങ്ങള്‍ക്കായി സജീഷ് (33393770), പ്രജിത്ത് (34526547) എന്നീ വാട്‌സാപ്പ് നമ്പറുകളിലും ബന്ധപ്പെടാമെന്ന് സംഘാടകര്‍ അറിയിച്ചു.

Content Highlights: Kozhikode District Pravasi Association Bahrain

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
.

1 min

തീര്‍ത്ഥാടകര്‍ക്ക് പെര്‍മിറ്റ് ഒരുക്കല്‍ ഉംറ സേവന കമ്പനികളുടെ ബാധ്യതയെന്ന് മന്ത്രാലയം

Oct 4, 2022


mathrubhumi

1 min

കുവൈത്ത് ഇവാഞ്ചലിക്കല്‍ ചര്‍ച്ച്  ഇടവക ദിനം

Sep 9, 2022


accident

കൂറ്റന്‍ തിരമാല, ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എട്ടുപേര്‍ ഒഴുകിപ്പോയി; സലാലയിലെ ഞെട്ടിക്കുന്ന വീഡിയോ

Jul 14, 2022


Most Commented