സുബൈറിന്റെ കുടുംബത്തിന് തണലൊരുക്കി കോഴിക്കോട് ജില്ലാ പ്രവാസ്സി അസോസിയേഷന്‍ 


ചികിത്സാ സഹായം കൈമാറുന്നു

മനാമ: ഹൃദയാഘാതം മൂലം കഴിഞ്ഞ മാസം ബഹ്റൈനിലെ റിഫയില്‍ മരണപെട്ട കോഴിക്കോട് പേരാമ്പ്ര സ്വദേശി തയ്യുള്ള പറമ്പില്‍ സുബൈറിന്റെ കുടുബത്തിന് സാമ്പത്തിക സഹായവുമയി കോഴിക്കോട് ജില്ലാ പ്രവാസ്സി അസോസിയേഷന്‍. സംഘടനയിലെ അംഗങ്ങള്‍ സ്വരൂപിച്ച ഫണ്ട്, സംഘടനയുടെ ജോ: സെക്രട്ടറിമാരായ റിഷാദ് കോഴിക്കോട്, ശ്രീജിത്ത് കുന്നുമ്മല്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സംഘടനാ പ്രസിഡന്റ് ജോണി താമരശ്ശേരി, ചീഫ് കോഡിനേറ്റര്‍ മനോജ് മയ്യന്നൂര്‍ തുടങ്ങിയവര്‍ക്ക് കൈമാറി.

അദ്ലിയ ഓറ ആര്‍ട്‌സ് സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ രാജീവ് തുറയൂര്‍, ശ്രീജിത്ത് കുറിഞ്ഞാലിയോട്, അനില്‍ മടപ്പള്ളി, ജോജിഷ് പ്രതീക്ഷ, സുബീഷ് മടപ്പള്ളി, രാജേഷ് ഒഞ്ചിയം തുടങ്ങിയവര്‍ സംബന്ധിച്ചു. ഇരുപതു വര്‍ഷത്തോളമായി റിഫയിലെ അല്‍ കാബി കോള്‍ഡ് സ്റ്റോറില്‍ ജോലി ചെയ്തു വരികയായിരുന്ന സുബൈറിന് ഭാര്യയും, രണ്ട് മക്കളും, ഉമ്മയുമാണ് നാട്ടിലുള്ളത്. കോഴിക്കോട് ജില്ലാ പ്രവാസ്സി അസോസിയേഷന്‍ സജീവ പ്രവര്‍ത്തകനായിരുന്ന സുബൈറിന്റെ വിയോഗം കുടുംബത്തെ അനാഥമാക്കിയിരിക്കയാണ്.

Content Highlights: Kozhikode District Pravasi Assiciation

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented