കൊയിലാണ്ടിക്കൂട്ടം സംഘടിപ്പിച്ച കുടുംബസംഗമത്തിൽനിന്ന്
മനാമ: കൊയിലാണ്ടിക്കൂട്ടം അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ബലിപെരുന്നാളിന്റെ ഭാഗമായി ഫാമിലി മീറ്റ് സംഘടിപ്പിച്ചു. പ്രശസ്ത ഗായകനും ഗാനരചയിതാവും പട്ടുറുമാല് റിയാലിറ്റി ഷോ ജേതാവും കൊയിലാണ്ടി ചെറുവണ്ണൂര്‍ സ്വദശിയുമായ അജയ്ഗോപാല്‍ മീറ്റ് ഉദ്ഘാടനം ചെയ്തു.ഫ്രണ്ട്സ് അസോസിയേഷന് പ്രസിഡന്റ് സയ്ദ് റമദാന് നദ്വി ഈദ് സന്ദേശം നല്കി. തന്നിലേക്കും തന്റെ സമുദായത്തിലേക്കും ചുരുങ്ങാതെ മാനവ നന്മക്കായി ഒന്നിക്കാനാവണമെന്ന് അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.
ഫ്രണ്ട്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി അബ്ബാസ്, ഉസ്മാന് ടിപ്പ്ടോപ്പ്, ഫൈസല്‍ പട്ടാണ്ടി, ഗണേഷ്, കൊയിലാണ്ടിക്കൂട്ടം രക്ഷാധികാരി സുരേഷ് തിക്കോടി, ചെയര്മാന് കെ. ടി. സലിം, പ്രസിഡന്റ് ഗിരീഷ് കാളിയത്ത്, ജനറല്‍ സെക്രട്ടറി ഹനീഫ് കടലൂര്‍ എന്നിവര്‍ സംസാരിച്ചു. കൊയിലാണ്ടിക്കൂട്ടം ഫാമിലി മീറ്റ് കമ്മിറ്റി അംഗങ്ങളായ ജെപികെ തിക്കോടി, ജബ്ബാര്‍ കുട്ടീസ്, ഹരീഷ് പി. കെ, ആബിദ് കുട്ടീസ്, രാജേഷ് ഇല്ലത്ത്, സഹീര്‍ മഹമൂദ്, ഫൈസല്‍ ഈയഞ്ചേരി, ഷഹദ്. പി.വി എന്നിവര്‍ നേതൃത്വം നല്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..