-
മനാമ: കോവിഡിന്റെ പ്രതിസന്ധി ഘട്ടത്തില്‍ പുണ്യ റമദാന് മാസത്തിന്റെ സ്മരണകള്‍ ഉയര്‍ത്തി കോട്ടയം പ്രവാസി ഫോറം ക്യാപിറ്റല്‍ ഗവര്‍ണറേറ്റുമായി ചേര്‍ന്ന് ഇഫ്താര്‍ കിറ്റുകള്‍ നല്കി. കാരുണ്യ പ്രവര്‍ത്തന രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് സജീവ സാന്നിധ്യമായ കോട്ടയം പ്രവാസി ഫോറത്തിനു ലഭിക്കുന്ന വലിയൊരു അംഗീകാരമായിട്ടാണ് ഈ സഹകരണത്തെ കാണുന്നതെന്നും, അതിന് അവസരം നല്കിയ ക്യാപിറ്റല്‍ ഗവര്‍ണറേറ്റിനെ നന്ദി അറിയിക്കുന്നതായും കോട്ടയം പ്രവാസി ഫോറം പ്രസിഡന്റ് സോണിസ് ഫിലിപ്പ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പ്രധാനമായും ട്രിനിറ്റി കണ്‍സ്ട്രക്ഷന്‍ കമ്പനി, ഹാ.ഇലക്ട്രിക്കല്‍ കമ്പനി എന്നിവയുടെ ലേബര്‍ ക്യാമ്പുകളിലാണ് കിറ്റ് വിതണം നടത്തിയത്. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചു നടത്തിയ വിതരണത്തിന് കോട്ടയം പ്രവാസി ഫോറം സെക്രട്ടറി ശ്രീജു പുന്നവേലി, എക്സിക്യൂട്ടീവ് മെംബര്‍ സിബി തോമസ് എന്നിവര്‍ നേതൃത്വം നല്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..