കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റ് ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസിഡറെ സന്ദര്‍ശിച്ചു


-

കുവൈറ്റ് സിറ്റി: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റ് (KODPAK) പ്രതിനിധികള്‍ ഇന്ത്യന്‍ അംബാസിഡര്‍ ഒഋ ശ്രീ സിബി ജോര്‍ജിനെ സന്ദര്‍ശിച്ചു. സംഘടന കഴിഞ്ഞ അഞ്ചു വര്‍ഷമായി കുവൈറ്റിലും നാട്ടിലും ചെയ്ത ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എന്നിവ അംബാസിഡറെ ധരിപ്പിച്ചു.

കുവൈറ്റില്‍ പലവിധ കാരണങ്ങളാല്‍ ബുദ്ധിമുട്ടനുഭവിക്കുന്ന കോട്ടയം കാര്‍ക്ക് (KODPAK)എന്നും ഒരു സഹായം ആണെന്ന് ഭാരവാഹികള്‍ പറഞ്ഞു. ലോക്ക് ഡൗണ്‍ കാലഘട്ടത്ത് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്കിടയില്‍ സഹായഹസ്തവുമായി സംഘടന നിലകൊണ്ടു. കുവൈറ്റിന്റെ വിവിധ സ്ഥലങ്ങളില്‍ ഇന്‍ഡ്യന്‍ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ അംബാസിഡറെ ധരിപ്പിക്കാന്‍ കഴിഞ്ഞു. ഇന്ത്യന്‍ എംബസി പ്രവാസികള്‍ക്ക് വേണ്ടി നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളിലും സംഘടനയുടെ പൂര്‍ണ സഹകരണം ഉണ്ടാകുമെന്ന് ഭാരവാഹികള്‍ ഉറപ്പ് നല്‍കി.

സംഘടനയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എംബസ്സിയുടെ പിന്തുണ ഇന്ത്യന്‍ സ്ഥാനപതി വാഗ്ദാനം ചെയ്തു. കുവൈറ്റും ഇന്‍ഡ്യയും തമ്മില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന നല്ല ബന്ധത്തെ അദ്ദേഹം എടുത്തു കാട്ടി. വളരെ കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ തന്നെ തന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊണ്ട് ഇന്ത്യന്‍ സമൂഹത്തിന്റെ മനസ്സുകളില്‍ സ്ഥാനം പിടിച്ച അംബാസിഡര്‍ക്ക് KODPAK അഭിനന്ദനം അറിയിച്ചു. പ്രസിഡന്റ് ഡോജി മാത്യു ,ജനറല്‍ സെക്രട്ടറി രതീഷ് കുമ്പളത്, അനൂപ് സോമന്‍, ജസ്റ്റിന്‍ ജെയിംസ് ,സുമേഷ് ടി.എസ് ,ഷൈജു എബ്രഹാം,ജോജോ ജോര്‍ജ്ജ്,ഭൂപേഷ് എന്നിവര്‍ കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023

Most Commented