മനാമ: കൊല്ലം പ്രവാസി അസ്സോസിയേഷന് ഗുദേബിയ ഏരിയ സമ്മേളനം ജുഫൈര്‍ അല്‍ സഫിര്‍ ടവട്ടില് വെച്ച് നടന്നു. ഏരിയാ പ്രസിഡന്റ് ചാള്‍സ് ഇട്ടി അധ്യക്ഷത വഹിച്ച പ്രതിനിധി സമ്മേളനം ഏരിയ കോഡിനേറ്റര്‍ നാരായണന് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ബോജി രാജന് ഏരിയാ റിപ്പോര്‍ട്ടും ഏരിയാ ട്രഷറര്‍ ഷിനു താജുദ്ദീന് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
റിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ചകള്‍ക്ക് ഏരിയാ കോര്‍ഡിനേറ്റര്‍ നാരായണന് നേതൃത്വം നല്കി. ഏരിയാ കോര്‍ഡിനേറ്റര്‍ നാരായണന് വരണാധികാരിയായി 2022 - 2024 ലേക്കുള്ള ഏരിയാ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് നടന്നു. കൊല്ലം പ്രവാസി അസോസിയേഷന് വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി തെരഞ്ഞെടുപ്പ് വിശദീകരണം നടത്തി. ഏരിയ പ്രസിഡന്റായി തോമസ് ബേബികുട്ടി , വൈസ് പ്രസിഡന്റായി വിനീത് അലക്സാണ്ടര്‍, സെക്രട്ടറിയായി ബോജി രാജന്, ജോയിന്‍ സെക്രട്ടറിയായി ഫയാസ് ഫസലുദ്ദീന്‍, ട്രഷററായി മൊഹമ്മദ് ഷഹനാസ് ഷാജഹാന് എന്നിവരെ തെരഞ്ഞെടുത്തു.
ഷിനു താജുദ്ദീന്, കൃഷ്ണകുമാര്‍ എന്നിവരെ കൊല്ലം പ്രവാസി അസോസിയേഷന് ട്രഷറര്‍ രാജ് കൃഷ്ണന് വരണാധികാരിയായി നടന്ന തെരഞ്ഞെടുപ്പില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രതിനിധികളായി തിരഞ്ഞെടുത്തു. നേരത്തെ ഏരിയ ജോയിന്‍ സെക്രട്ടറി തോമസ് ബേബി കുട്ടി സ്വാഗതം ആശംസിച്ച സമ്മേളനത്തിനു ഏരിയ വൈസ് പ്രസിഡന്റ് കൃഷ്ണ കുമാര്‍ നന്ദി രേഖപ്പെടുത്തി.
Content Highlights: Kollam Pravasi Association Gudebia Area Conference was held
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..