കൊല്ലം പ്രവാസി അസോസിയേഷന്റെ സിത്ര ഏരിയ കമ്മിറ്റി സമ്മേളനം
സിത്ര: കൊല്ലം പ്രവാസി അസോസിയേഷന്റെ ഏരിയ സമ്മേളനങ്ങളുടെ ഭാഗമായുള്ള സിത്ര ഏരിയ കമ്മിറ്റി സമ്മേളനം സിത്ര ഗ്രാന്‍ഡ് റെസ്റ്റോറന്റ് ഹാളില്‍ വച്ച് നടന്നു. കോവിഡ് പ്രോട്ടോകോള്‍ നിബന്ധനകള്‍ പാലിച്ചു കൊണ്ട് സംഘടിപ്പിച്ച സമ്മേളനത്തില്‍ സിത്ര ഏരിയയിലെ കൊല്ലം പ്രവാസികള്‍ പങ്കെടുത്തു.
കൊല്ലം പ്രവാസി അസോസിയേഷന്‍ പ്രസിഡന്റ് നിസാര്‍ കൊല്ലം അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിന്റെ ആദ്യ ഘട്ടമായ കള്‍ച്ചറല്‍ മീറ്റ് ഡബ്ലിയു.എം.സി. ബഹ്റൈന്‍ പ്രൊവിന്‍സ് പ്രസിഡന്റ് എഫ്.എം. ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ഐ.വി.സി.സി. ബഹ്റൈന്‍ പ്രസിഡന്റ് അനസ് റഹിം കായംകുളം മുഖ്യപ്രഭാഷണം നടത്തി. കെ.പി.എ വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി, സെക്രട്ടറി കിഷോര്‍ കുമാര്‍, ട്രഷറര്‍ രാജ് കൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. സിത്ര ഏരിയ കമ്മിറ്റി പ്രിന്റ് ചെയ്ത കെ.പി.എ 2021 കലണ്ടര്‍ മുഖ്യാതിഥികള്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. യോഗത്തിനു കെ.പി.എ ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ സ്വാഗതവും ഏരിയ കോ-ഓര്‍ഡിനേറ്റര്‍ ബിനു കുണ്ടറ നന്ദിയും രേഖപ്പെടുത്തി.
സമ്മേളനത്തിലെ രണ്ടാം ഘട്ടമായ ഓര്‍ഗനൈസേഷന്‍ മീറ്റ് ഏരിയാ പ്രസിഡന്റ് അഭിലാഷ് കുമാറിന്റെ അധ്യക്ഷതയില്‍ ആരംഭിച്ചു. കെപിഎ ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ സംഘടനാവിഷയങ്ങളെക്കുറിച്ചും കെപിഎ പ്രസിഡണ്ട് നിസാര്‍ കൊല്ലം മുഖ്യപ്രഭാഷണവും നടത്തി. ഏരിയ കോ-ഓര്‍ഡിനേറ്റേഴ്സ് ബിനു കുണ്ടറ, നിഹാസ് പള്ളിക്കല്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ച യോഗത്തിനു ഏരിയ സെക്രട്ടറി സിദ്ധിഖ് ഷാന്‍ സ്വാഗതവും ഏരിയാ ട്രെഷര്‍ അരുണ്‍ കുമാര്‍ നന്ദിയും അറിയിച്ചു. ഏരിയ ജോ. സെക്രട്ടറി ഇര്‍ഷാദ്, വൈ. പ്രസിഡന്റ് സാബിത് എന്നിവര്‍ സമ്മേളനം നിയന്ത്രിച്ചു.
Content Highlights: Kollam pravasi association bahrain
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..