കൊല്ലം പ്രവാസി അസോസിയേഷന്‍; പുതിയ ഭരണസമിതി നിലവില്‍ വന്നു


പുതിയ ഭാരവാഹികൾ

ബഹ്റൈന്‍:കൊല്ലം പ്രവാസി അസോസിയേഷന്റെ പുതിയ ഭരണസമിതിയെ രണ്ടു വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ചേര്‍ന്ന ജില്ലാ സമ്മേളനത്തില്‍ തിരഞ്ഞെടുത്തു. തിരഞ്ഞെടുക്കപ്പെട്ട 34 അംഗ സെന്‍ട്രല്‍ കമ്മിറ്റിയില്‍ നിന്നാണ് ഏഴംഗ സെക്രട്ടറിയേറ്റിനെ തിരഞ്ഞെടുത്തത്. ജില്ലാ സമ്മേളനത്തില്‍ അംഗീകരിച്ച ഭരണഘടനാ ഭേദഗതികയോടെ അഞ്ചു സെക്രട്ടറിയേറ്റ് അംഗങ്ങളില്‍ നിന്നും ഏഴായി അംഗങ്ങളുടെ എണ്ണം ഉയര്‍ത്തി. ജില്ലാ സമ്മേളനത്തിന് ശേഷം ചേര്‍ന്ന ആദ്യ സെക്രട്ടറിയേറ്റ് യോഗത്തില്‍ നിസാര്‍ കൊല്ലത്തെ പ്രസിഡന്റ് ആയും ജഗത് കൃഷ്ണകുമാറിനെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞടുത്തു. കൂടാതെ രാജ് കൃഷ്ണന്‍ (ട്രഷറര്‍) കിഷോര്‍ കുമാര്‍ (വൈ.പ്രസിഡന്റ്) സന്തോഷ് കാവനാട്, അനോജ് മാസ്റ്റര്‍ (സെക്രട്ടറിമാര്‍) ബിനു കുണ്ടറ (അസിസ്റ്റന്റ് ട്രഷറര്‍) എന്നിവരെയും തിരഞ്ഞെടുത്തു.

അടുത്ത രണ്ടു വര്‍ഷം കൂടുതല്‍ ജനകീയ പ്രവര്‍ത്തനങ്ങള്‍ നടത്തി സംഘടനയെ കരുത്തോടെ മുന്നോട്ടു നയിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുമെന്നും ജിസിസി തലത്തില്‍ കൊല്ലം അസോസിയേഷന്‍ രൂപീകരിക്കാനും കൊല്ലം ജില്ലാ കേന്ദ്രീകരിച്ചു ഇപ്പോള്‍ തുടങ്ങിയിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ രൂപ രേഖ തയ്യാറാക്കി പ്രവാസി പുനരധിവാസ പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്നും പ്രസിഡന്റ് നിസാര്‍ കൊല്ലവും സെക്രട്ടറി ജഗത് കൃഷ്ണകുമാറും അറിയിച്ചു. ബഹ്റൈനിലെ കൊല്ലം പ്രവാസികള്‍ കെപിഎ യുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ മുന്നോട്ടു വരണമെന്നും ഇരുവരും അഭ്യര്‍ഥിച്ചു. കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങള്‍ക്ക് ബഹ്റൈനിലെ പൊതു സമൂഹം നല്‍കിയ പിന്തുണക്കു നന്ദി അറിയിക്കുന്നതോടൊപ്പം തുടര്‍ന്നും സഹായങ്ങള്‍ ഉണ്ടാകണമെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു.

Content Highlights: Kollam pravasi association

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented