കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രവാസി സംഘടനകള്‍


കോടിയേരി ബാലകൃഷ്ണൻ | ഫോട്ടോ: കൃഷ്ണപ്രദീപ് മാതൃഭൂമി

മനാമ: സംസ്ഥാന മുന്‍ ആഭ്യന്തരവകുപ്പ് മന്ത്രിയും സി.പി.എം പോളിറ്റ് ബ്യുറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ ബഹ്‌റൈനിലെ വിവിധ പ്രവാസി സംഘടനകള്‍ അനുശോചനം രേഖപ്പെടുത്തി. സി.പി.ഐ.എം പോളിറ്റ് ബ്യുറോ മെംബറും സംസ്ഥാന മുന്‍ സെക്രട്ടറിയുമായ സഖാവ് കൊടിയേരി ബാലകൃഷ്ണന്റെ അകാല വിയോഗം അപരിഹാര്യമായ ദുഃഖമായി അനുഭവപ്പെടുന്നതായി ബഹ്‌റൈന്‍ പ്രതിഭ അനുശോചിച്ചു.

രോഗിയാണ് എന്നറിഞ്ഞിട്ടും നാടിന്റെ വികസനത്തിന് വേണ്ടി വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച അത്യുജ്ജ്വല മാതൃകയാണ് സഖാവ് കൊടിയേരി ബാലകൃഷ്ണന്‍ ഈ മണ്ണില്‍ അവശേഷിപ്പിച്ചു പോകുന്നത്. പാര്‍ട്ടി എല്‍പിച്ച എല്ലാ ഉത്തരവാദിത്വങ്ങളും ഏറ്റവും നല്ല രീതിയില്‍ കരുതലോടെ ജനകീയതയോടെ നടപ്പിലാക്കാന്‍ കഴിഞ്ഞു എന്നതും സഖാവിന്റെ വേറിട്ട വിശേഷണത്തിന് ഉദാഹരണമാണ്. ആ വിയോഗത്തില്‍ ബഹ്‌റൈന്‍ പ്രതിഭ പ്രവര്‍ത്തകര്‍ ഒന്നടങ്കം അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി പ്രതിഭ മുഖ്യ രക്ഷാധികാരി ഇന്‍ ചാര്‍ജ്ജ് ഷെറീഫ് കോഴിക്കോട്, പ്രതിഭ ജനറല്‍ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡണ്ട് അഡ്വ: ജോയ് വെട്ടിയാടന്‍ എന്നിവര്‍ സംയുക്തമായി പുറപ്പെടവിച്ച പത്രകുറിപ്പിലൂടെ അറിയിച്ചു.

ഞായറാഴ്ച്ച വൈകുന്നേരം 7.30 മണിക്ക് പ്രതിഭ കേന്ദ്ര ഓഫീസില്‍ ബഹ്‌റൈനിലെ വിവിധ സാംസ്‌കാരിക-കക്ഷി നേതാക്കള്‍ പങ്കെടുത്ത അനുശോചന യോഗം ഉണ്ടായിരുന്നു. ജീവിതത്തിന്റെ വിവിധ തുറയിലുള്ള ആളുകള്‍ക്ക് ദു:ഖം രേഖപെടുത്താന്‍ പ്രതിഭ ഓഫീസില്‍ അനുശോചന പുസ്തകം ലഭ്യമാണ് എന്നും ഭാരവാഹികള്‍ അറിയിച്ചു.

കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തില്‍ ഒഐസിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറിയും, മിഡില്‍ ഈസ്റ്റ് ജനറല്‍ കണ്‍വീനറുമായ രാജു കല്ലുംപുറം, ബഹ്റൈന്‍ ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം എന്നിവര്‍ അനുശോചിച്ചു. കണ്ണൂര്‍ ജില്ലയിലും, കേരളത്തിലും സി പി എം നെ ശക്തിപ്പെടുത്താന്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മൂലം സാധിച്ചിട്ടുണ്ട്. വര്‍ഗീയ ശക്തികളെ എതിര്‍ക്കുവാനും, മതേതര ശക്തികളെ ശക്തിപ്പെടുത്തുവനും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മൂലം സാധിച്ചിട്ടുണ്ട് എന്നും അനുസ്മരിച്ചു.

മുന്‍ മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ ബഹ്റൈന്‍ ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റി (എസ് എന്‍ സി എസ്) അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യവും, കേരളത്തിന്റെ മുന്‍ ആഭ്യന്തര മന്ത്രിയും, ദീര്‍ഘകാലം കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി മണ്ഡലത്തെ പ്രതിനിധികരിച്ച നിയമസഭാംഗവും ആയിരുന്ന, രാഷ്ട്രീയത്തിന് അതീതമായി മതേതര മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച് ജനഹൃദയങ്ങളില്‍ തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കുകയും ചെയ്ത കോടിയേരി ബാലകൃഷ്ണന്റെ നിര്യാണം സംസ്ഥാനത്തിന് വലിയ നഷ്ടമാണെന്നും സൊസൈറ്റി വിലയിരുത്തി.

കേരള മുന്‍ ആഭ്യന്തരമന്ത്രിയും മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബഹ്‌റൈന്‍ കേരള ഘടകം അനുശോചനം രേഖപ്പെടുത്തി. സഖാവ് കോടിയേരി ബാലകൃഷ്ണന്‍ കേരള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സൗമ്യ നിലപാടിന്റെ വ്യക്തിത്വം ആയിരുന്നു. ആഭ്യന്തരമന്ത്രി ആയ കാലത്ത് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന് ഒത്തിരി ഉണര്‍വേകുന്ന തീരുമാനങ്ങളിലൂടെ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ജനകീയമാക്കുവാന്‍ വളരെ പ്രധാനപ്പെട്ട നിയമവ്യവസ്ഥയിലൂടെ രൂപമാറ്റം കൊണ്ടു വരുവാനും കോടിയേരി ബാലകൃഷ്ണനു സാധിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ സഖാക്കളുടെയും കുടുംബത്തിന്റെയും ദുഃഖത്തില്‍ പങ്ക് ചേരുന്നു എന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സ്റ്റേറ്റ് കമ്മിറ്റി അനുശോചന കുറിപ്പില്‍ അറിയിച്ചു.
മനുഷ്യ സ്‌നേഹിയായ കമ്യൂണിസ്റ്റും ആദര്‍ശധീരനായ സിപിഎം പോരാളിയും ആയിരുന്നു സഖാവ് കോടിയേരി ബാലകൃഷ്ണന്‍ എന്നു ബഹ്‌റൈന്‍ ഐ എം സി സി സെന്ട്രല്‍ കമ്മറ്റി യോഗം അനുസ്മരിച്ചു.

ധീരമായ രാഷ്ട്രീയ നിലപാടുകളും രാഷ്ട്രീയ എതിരാളികളും വലതു പക്ഷ മാധ്യമങ്ങളും വളഞ്ഞിട്ട് വേട്ടയാടിയ രോഗാവസ്ഥയിലും വേട്ടയാടലുകളെ പുഞ്ചിരിയോടെയും കൃത്യമായ മരുപടിയോടെയും നേരിടാന്‍ സഖാവിന് സാധ്യമായത് ജീവിതത്തിലെയും നിലപാടുകളിലെയും സത്യസന്ധത കൊണ്ടായിരുന്നു എന്നും ബഹ്‌റൈന്‍ ഐ എം ഐ സി യോഗം അനുശോചന പ്രമേയത്തില്‍ പറഞ്ഞു.

Content Highlights: bahrain, kodiyeri balakrishnan death


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022

Most Commented