മുഹമ്മദ് കാസിമിന് കെഎംസിസി യാത്രയയപ്പ് നല്‍കി


-

മനാമ: കഴിഞ്ഞ കാല്‍ നൂറ്റാണ്ടുകാലം ഒരേ സ്‌പോണ്‍സര്‍ക്ക് കീഴില്‍ അവരുടെ വീട്ടില്‍ ജോലി ചെയ്തു പ്രവാസം മതിയാക്കി നാട്ടിലേക്കു തിരിക്കുന്ന ബഹ്റൈന്‍ കെഎംസിസി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ സീനിയര്‍ മെംബര്‍ മുഹമ്മദ് കാസിമിന് ജില്ലാ കെ.എം.സി.സി സമുചിതമായ യാത്രയയപ്പ് നല്‍കി. തൃത്താല മണ്ഡലത്തില്‍ ആനക്കര പഞ്ചായത്തിലെ കുമ്പിടിയില്‍ ആണ് കാസിമിന്റെ സ്വദേശം. ബഹ്റൈന്‍ കെഎംസിസി ആസ്ഥാനത്ത് ജില്ലാ പ്രസിഡന്റ് ഷറഫുദ്ധീന്‍ മാരായമംഗലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാന കെഎംസിസി സെക്രട്ടറി റഫീഖ് തോട്ടക്കര യോഗം ഉദ്ഘാടനം ചെയ്തു.

സംസ്ഥാന കെഎംസിസി സെക്രട്ടറി ഒ കെ കാസിം, ജില്ലാ ഭാരവാഹികള്‍ ആയ നിസാമുദ്ധീന്‍ മാരായമംഗലം, വി വി ഹാരിസ് തൃത്താല, അന്‍വര്‍ കുമ്പിടി കൂടാതെ കൃഷ്ണമൂര്‍ത്തി ആലത്തൂര്‍ തുടങ്ങിയവര്‍ യാത്രമംഗളങ്ങള്‍ നേര്‍ന്നു സംസാരിച്ചു. മുഹമ്മദ് കാസിം കുമ്പിടി മറുപടി പ്രസംഗം നടത്തി. നൗഫല്‍ പടിഞ്ഞാറങ്ങാടി, നൗഷാദ് പുതുനഗരം പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കബീര്‍ ആലൂര്‍, അന്‍വര്‍ ആര്യമ്പാവ്, മുഹമ്മദ് യാസര്‍ തിരുവേഗപ്പുറ, മുഹമ്മദ് ബിലാല്‍ കുമ്പിടി തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഫിറോസ് ബാബു പട്ടാമ്പി സ്വാഗതവും, ജില്ലാ സെക്രട്ടറി ആഷിഖ് മേഴത്തൂര്‍ നന്ദിയും പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Dileep, sharath

1 min

ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; നടിയെ ആക്രമിച്ച കേസിലെ 'വിഐപി'

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section




Most Commented