മുസ്ലീം ലീഗ് നടത്തിയ സേവ് ലക്ഷദ്വീപ് സമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു കെഎംസിസി പ്രവർത്തകർ
അല്‍കോബാര്‍: ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കെഎംസിസി പ്രവര്‍ത്തകര്‍ കിഴക്കന്‍ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ പ്രതീകാത്മക പ്രതിഷേധ സമരം സംഘടിപ്പിച്ചു.
കോവിഡ് രാജ്യത്തിലെ ജനങ്ങളുടെ ജീവന് എടുക്കുമ്പോള്‍ കൃത്യമായ ആരോഗ്യനയം എടുക്കാന്‍ കഴിയാത്ത കേന്ദ്ര സര്‍ക്കാര്‍ രാജ്യാന്തര തലത്തില്‍ അവഹേളനം നേരിട്ട് കൊണ്ടിരിക്കുന്ന കാലത്തും ഫാസിസത്തിന്റെ ദണ്ഡ് പ്രയോഗിച്ചു നിഷ്കളങ്കരായ ലക്ഷദ്വീപ് ജനതക്ക് മേല്‍ പ്രയോഗിക്കുന്ന കാടന്‍ നിയമങ്ങള്‍ തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്ന് പ്രതിഷേധ സംഗമത്തില്‍ സംബന്ധിച്ച അല്‍ കോബാര്‍ കെഎംസിസി നേതാക്കളായ സിദ്ദീഖ് പാണ്ടികശാല, സിറാജ് ആലുവ, നജീബ് ചീക്കിലോട്, ആസിഫ് മേലങ്ങാടി എന്നിവര്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് ദ്വീപ് ജനതയ്ക്ക് ഒപ്പം നിന്ന് നടത്തുന്ന പ്രതിഷേധ പരിപാടികള്‍ക്ക് പ്രവാസ ലോകത്തു നിന്ന് ശക്തമായ പിന്തുണ ഉണ്ടാകുമെന്നും നേതാക്കള്‍ വ്യക്തമാക്കി. സംഘപരിവാറിന്റെ ഫാസിസ്റ്റ് അജണ്ടകളെ ചെറുത്തുതോല്‍പ്പിക്കുക എന്ന പ്രമേയത്തില്‍ മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ആഹ്വാനം ചെയ്ത ലക്ഷദ്വീപ് ഐക്യദാര്‍ഢ്യ സമരത്തില്‍ കെഎംസിസി ദമ്മാം അബ്ദുള്ളഫുആദ് ഏരിയ കമ്മിറ്റിയും പങ്കാളികളായി. ഷെബീര്‍ രാമനാട്ടുകാര, ലത്തീഫ് മുത്തു, ഷൗക്കത്ത് അടിവാരം, വഹീദ് റഹ്മാന്, എന്നിവര്‍ നേതൃത്വം നല്കി.
Content Highlights: KMCC saudi arabia, lakshadweep
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..