കെഎംസിസി
ദമ്മാം: കഠിനധ്വാനവും നിരന്തരമായ ഗൃഹപാഠവും വിപുലമായ സൗഹൃദങ്ങളും ഒരുക്കൂട്ടി ഇ.അഹമ്മദ് എന്ന പൊതു പ്രവര്‍ത്തകനെ കാലം ഊതിക്കാച്ചിയെടുക്കുകയായിരുന്നുവെന്ന് ഡൽഹി കെഎംസിസി ജനറൽ സെക്രട്ടറി മുഹമ്മദ് ഹലീം അനുസ്മരിച്ചു.
ഗ്രേസ് ദമ്മാം ചാപ്റ്റർ സംഘടിപ്പിച്ച അനുസ്മരണ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരില്‍ നിന്ന് രാഷ്ട്രീയത്തിന്റെ ബാലപാഠം പഠിച്ചും പഠിപ്പിച്ചും ലോകത്തോളം വളര്‍ന്ന ഇ.അഹമ്മദ് കരുത്തുറ്റ കേന്ദ്രമന്ത്രിയും രാജ്യാന്തര രംഗത്ത് തിളങ്ങുന്ന നയതന്ത്രജ്ഞനുമായി ചരിത്രം അടയാളപ്പെടുത്തിയ രാഷ്ട്രീയ പ്രതിഭകളുടെ പട്ടികയിലേക്ക് നടന്നു കേറുകയായിരുന്നു.
അത്യുന്നതങ്ങളിൽ വിരാജിക്കുമ്പോഴും അനുതാപ ഹൃദയനായ ഒരു മനുഷ്യ സ്നേഹിയായി അഹമ്മദിനെ അടുത്തറിയാൻ കഴിഞ്ഞിട്ടുണ്ടെന്നും ഹലീം ഓർമ്മിച്ചു. ഹോളിഡെയ്‌സ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗ്രേസ് ദമ്മാം ചാപ്റ്റർ പ്രസിഡന്റ് അമീറലി കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. മാലിക് മഖ്ബൂൽ അലുങ്ങൽ ഉത്ഘാനം ചെയ്തു.
ചടങ്ങിൽ മുഹമ്മദ് കുട്ടി കോഡൂർ, മാമു നിസാർ, കാദർ മാസ്റ്റർ, ബക്കർ എടയന്നൂർ, അഷ്‌റഫ് ആളത്ത്, മജീദ് കൊടുവള്ളി സംസാരിച്ചു. മുഷ്താഖ് പേങ്ങാട്, മുജീബ് കൊളത്തൂർ, ജൗഹർ കുനിയിൽ, മഹ്മൂദ് പൂക്കാട് നേതൃത്വം നൽകി. അസ്‌ലം കൊളക്കോടൻ സ്വാഗതവും ഹമീദ് വടകര നന്ദിപറഞ്ഞു.
Content Highlights: kmcc remembers e ahamed
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..