-
മനാമ: കെ.എം.സി.സി ബഹ്റൈന്‍ മുന്‍ സംസ്ഥാന പ്രസിഡന്റും സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ നിറസാന്നിധ്യവുമായിരുന്ന മര്‍ഹൂം പി.പി.എം കുനിങ്ങാടിന്റെ ഒന്നാം ഓര്‍മ്മദിനത്തോടനുബന്ധിച്ച് കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പി.പി.എം കുനിങ്ങാട് അുസ്മരണം സംഘടിപ്പിച്ചു.
സൂം ആപ്പ വഴി നടന്ന ഓണ്‍ലൈന്‍ സംഗമം കെ.എം ഷാജി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. ബഹ്‌റൈന്‍ എന്ന് പറഞ്ഞാല്‍ തന്റെ ഓര്‍മയില്‍ എന്നും ആദ്യം ഓടിയെത്തുന്നത് പിപിഎം കുനിങ്ങാട് എന്ന വ്യക്തിയും ആ സ്‌നേഹവുമാണന്ന് കെഎം ഷാജി അനുസ്മരിച്ചു. പ്രവാസത്തിന്റെ ഏറ്റവും ദുരിതപൂര്‍ണമായ കാലത്ത് അദ്ദേഹം നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വാക്കുകള്‍ക്കതീതമാണ്.
കൊവിഡ് കാലത്തെ കെഎംസിസിയുടെ ഇടപെടലുകളെയും കെഎം ഷാജി പ്രശംസിച്ചു. ലോകം മുഴുവന്‍ തീക്ഷ്ണമായ പരീക്ഷങ്ങളിലൂടെ കടന്നുപോയപ്പോഴും പതറാതെ പ്രവാസി സമൂഹം കൈവരിച്ചിട്ടുള്ള കരുത്ത് ലോകത്തിന് മുഴുവന്‍ മാതൃകയാണ്. കൊവിഡ് ഭയാശങ്കകള്‍ക്കിടയിലും പ്രവാസികള്‍ കാണിച്ച അതിജീവനത്തിന്റെ കരുത്ത് അത്ഭുപ്പെടുത്തുന്നതാണ്. ലോകമെമ്പാടും കെഎംസിസിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
കുട്ടുസ മുണ്ടേരി, എസ്.വി ജലീല്‍, സി.കെ അബ്ദുറഹ്‌മാന്‍, ടി. അന്തുമാന്‍, ആലിയ ഹമീദ് ഹാജി, അലി കൊയിലാണ്ടി, ടി.പി മുഹമ്മദ് അലി, യൂസഫ് കൊയിലാണ്ടി, പി പി എ റഹ്‌മാന്‍ തുടങ്ങിയവര്‍ അനുസ്മരണം നടത്തി. ബഹ്റൈന്‍ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ സ്വാഗതവും ഗഫൂര്‍ കയ്പമംഗലം നന്ദിയും പറഞ്ഞു. മുസ്തഫ കെ പി, ഷാഫി പാറക്കട്ട, എ പി ഫൈസല്‍, ഒ കെ കാസിം, എം എ റഹ്‌മാന്‍ തുടങ്ങിയ ഭാരവാഹികള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. മന്‍സൂര്‍ പി വി സൂം നിയന്ത്രിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..