.
മനാമ: കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം മുസ്ലീം ലീഗ് അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, നിര്‍വഹിച്ചു. മതേതര ഇന്ത്യയുടെ തിരിച്ചു വരവിനു എല്ലാവരും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത വളരെ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈനിലെ ജീവ കാരുണ്യ, സാമൂഹിക സാംസ്കാരിക രംഗത്ത് നാല് പതിറ്റാണ്ടിലധികമായി നിറ സാന്നിധ്യത്തോടെ പ്രവര്‍ത്തിക്കുന്ന ബഹ്റൈന്‍ കെഎംസിസി യുടെ അവിഭാജ്യ ഘടകമായ മലപ്പുറം ജില്ലാ കമ്മറ്റിയുടെ 2022-24 വര്‍ഷകാല പ്രവര്‍ത്തനോത്ഘാടനം മനാമ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സ്മാരക ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി മത രാഷ്ട്രീയ വര്‍ണ്ണ ലിംഗ വ്യത്യാസമില്ലാതെ ഏവര്‍ക്കും കാരുണ്യത്തിന്റെ സ്പര്ശമെത്തിക്കുക എന്നതാണ് സി എച്ച് സെന്ററിലൂടെ മുസ്ലീം ലീഗ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ ആക്ടിങ് പ്രസിഡന്റ് ഇഖ്ബാല്‍ താനൂര്‍ അധ്യക്ഷനായിരുന്നു. ജില്ലയിലെ സി എച്ച് സെന്ററുകള്‍ക്കും, ഡയാലിസിസ് സെന്ററുകള്‍ക്കും നല്കാന് ഉദ്ദേശിക്കുന്ന ഡയാലിസിസ് മെഷീനുകളുടെ ആദ്യ യൂണിറ്റ് കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിന് നല്‍കാനുള്ള പ്രഖ്യാപനം കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന് നിര്‍വഹിച്ചു.
മലപ്പുറം സിഎച്ച് സെന്ററിനുള്ള ധനസഹായം കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ കൈമാറി. 2022-24 വര്‍ഷത്തേക്ക് ജില്ലാ കമ്മിറ്റി നടത്താന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തന പദ്ധതികള്‍ ജില്ലാ ആക്ടിങ് ട്രഷറര്‍ അലി അക്ബര്‍ കൈതമണ്ണ വിശദീകരിച്ചു. കെഎംസിസി ബഹ്റൈന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി, മുന്‍ സംസ്ഥാന പ്രസിഡന്റ് എസ്.വി. ജലീല്‍, സീനിയര്‍ നേതാവ് വി.എച്ച് അബ്ദുല്ല തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ജില്ലാ നേതാക്കളായ ശാഫി കോട്ടക്കല്‍, വി കെ റിയാസ്, നൗഷാദ് മുനീര്‍, ഹാരിസ് വണ്ടൂര്‍, മഹ്റൂഫ് ആലിങ്ങല്‍, മുജീബ് റഹ്മാന് മേല്‍മുറി, ഷഹീന് താനാളൂര്‍, ഷഫീഖ് പാലപ്പെട്ടി, മൊയ്തീന് മീനാര്‍ കുഴി എന്നിവര്‍ നേതൃത്വം നല്കി. ജില്ലാ ജനറല്‍ സെക്രട്ടറി ഉമ്മര്‍ കൂട്ടിലങ്ങാടി സ്വാഗതവും ഓര്‍ഗനൈസിങ് സെക്രട്ടറി റിയാസ് ഓമാനൂര്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..