'ചോദ്യം ചെയ്യപ്പെടുന്ന അസ്തിത്വം' എന്ന ബാനറിൽ ബഹ്റൈൻ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സൂം ഓൺലൈനിൽ സംഘടിപ്പിച്ച ഭാഷാ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുന്ന പി.കെ ഫിറോസ്
മനാമ: അറബി ഭാഷാ സമരം, യൂത്ത് ലീഗ് സമര ചരിത്ര പോരാട്ട വിജയത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണെ് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. 'ചോദ്യം ചെയ്യപ്പെടുന്ന അസ്തിത്വം' എന്ന ബാനറില്‍ ബഹ്റൈന്‍ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സൂം ഓണ്‍ലൈനില്‍ സംഘടിപ്പിച്ച ഭാഷാ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഫിറോസ്. അറബി ഭാഷ സമരത്തിലെ സമര്‍പ്പണ മനോഭാവം കൈമുതലാക്കി പ്രവര്‍ത്തനരംഗത്ത് സജീവമാകാന്‍ ഫിറോസ് ആഹ്വാനം ചെയ്തു. അന്നുണ്ടായിരുന്ന അര്‍പ്പണ മനോഭാവവും, ആത്മാര്‍ത്ഥതയും തിരിച്ചു പിടിക്കുക എന്നത് ഇപ്പോഴുള്ള പ്രവര്‍ത്തകരുടെ കടമയാണെ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അര്‍പ്പണമനോഭാവവും കഠിനാധ്വാനവും നമ്മുടെ ജീവിതത്തില്‍ പകര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു. നിസ്വാര്‍ത്ഥരായി ഒട്ടും പ്രതീക്ഷിക്കാതെ പ്രവര്‍ത്തിച്ചാല്‍ അഭിമാനകരമായ അസ്ഥിത്വം നഷ്ടപ്പെട്ടുപോകുന്ന നിലയിലേക്കുള്ള വെല്ലുവിളികളെ അതിജീവിക്കാന്‍ നമുക്ക് സാധിക്കും. പൊതുബോധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വര്‍ത്തമാന കാല രാഷ്ട്രീയത്തെ അദ്ദേഹം വരച്ചു കാണിച്ചു. മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാനും യൂത്ത് ലീഗ് സംസ്ഥാന നേതാവുമായ മുജീബ് കാടേരി മുഖ്യ പ്രഭാഷണം നടത്തി. 1980ലെ ഭാഷാ സമരം അറബി ഭാഷ നില നിര്‍ത്താന്‍ പര്യാപ്തമായെന്നും ഇന്നും കലാലയങ്ങളില്‍ ഭാഷ പഠിക്കാന്‍ സാധിക്കുന്നത് അന്നത്തെ പോരാട്ടത്തിന്റെ വിജയം കൊണ്ടാണെന്നും മുജീബ് കടേരി പറഞ്ഞു.
ബഹ്റൈന്‍ കെ.എം.സി.സി ജില്ലാ പ്രസിഡന്റ് ഗഫൂര്‍ അഞ്ചച്ചവടി അധ്യക്ഷനായിരുന്നു. ബഹ്റൈന്‍ കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് ഗഫൂര്‍ കൈയ്പ്പമംഗലം, ആക്ടിങ് സെക്രട്ടറി കെ.പി മുസ്തഫ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ജില്ലാ ഭാരവാഹികളായ ഇക്ബാല്‍ താനൂര്‍, റിയാസ് ഓമാനൂര്‍, അലി അക്ബര്‍, നൗഷാദ് മുനീര്‍, മെഹ്റൂഫ്, ജസീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ശഹദ ഉമ്മര്‍ ഖിറാഅത്ത് നടത്തി, ഉമ്മര്‍ കൂട്ടിലങ്ങാടി സ്വാഗതവും വി.കെ റിയാസ് നന്ദിയും പറഞ്ഞു.
Content Highlights: KMCC Malappuram District Committee organized a language memorial meeting


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..